പാലത്തിങ്ങല്‍കാട് വി.സി.ബി കം ബ്രിഡ്ജ് നിർമാണം ആരംഭിച്ചു

വള്ളിക്കുന്ന്: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ തേഞ്ഞിപ്പലം-മൂന്നിയൂർ ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് തയ്യിലക്കടവ്-മാതാപുഴ റോഡില്‍ ചെര്‍ന്നൂര്‍ ചാലിതോടിന് കുറുകെ പാലത്തിങ്ങല്‍കാട് ഭാഗത്ത് നിര്‍മിക്കുന്ന വി.സി.ബി കം ബ്രിഡ്ജി‍​െൻറ ശിലാസ്ഥാപനം പി. അബ്ദുല്‍ഹമീദ് എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് അനുവദിച്ച 60 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലവും വി.സി.ബിയും നിര്‍മിക്കുന്നത്. ജില്ല പഞ്ചായത്ത് അംഗം ബക്കര്‍ ചെര്‍ന്നൂര്‍ അധ്യക്ഷത വഹിച്ചു. വലില്ലത്ത് അബ്ദുല്‍ ഖാദിര്‍ ഹാജി സ്മാരകമായാണ് റോഡ്. നാമകരണ കര്‍മം മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുട്ടശ്ശേരി ശരീഫ നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എ.കെ. അബ്ദുറഹ്മാന്‍, തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സഫിയ റസാഖ് തോട്ടത്തില്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡൻറ് വി.കെ. സുബൈദ, മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻറ് എന്‍.എം. അന്‍വര്‍ സാദാത്ത്, വാര്‍ഡ് മെംബര്‍ എം.എം. ജംഷീന എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.