ചാരായം വാറ്റി വിൽപന; എളങ്കൂരിൽ നാലുപേർ പിടിയിൽ

മഞ്ചേരി: എളങ്കൂരിൽ വാടക വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റി വിറ്റ നാലംഗ സംഘം പിടിയിൽ. എളങ്കൂർ മഞ്ഞപ്പറ്റ തളപ്പക്കുഴി ഷാജിമോൻ (34), എളങ്കൂർ തളപ്പക്കുഴി ബൈജു (24), തളപ്പക്കുഴി കൊളവന്ന സുരേഷ് ബാബു (34), തളപ്പക്കുഴി കല്ലടശ്ശേരി ജയരാജ് (30) എന്നിവരെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ചേരി സി.ഐ. എൻ.ബി ഷൈജു, എസ്.ഐ. ജലീൽ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. മലപ്പുറം നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സലീമിനു ലഭിച്ച രഹസ്യവിവര അടിസ്ഥാനത്തിൽ ഒരു മാസത്തോളമായി ഇവരെ നിരീക്ഷിച്ചുവരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ കല്യാണാവശ്യങ്ങൾക്കം മറ്റും ഇവർ ഓർഡർ എടുത്ത് ചാരായം വാറ്റി നൽകുകയാണ് പതിവ്. അഞ്ചു ലിറ്ററോളം ചാരായവും വാറ്റാൻ ഉപയോഗിച്ച ഉപകരണങ്ങളും ഇവരിൽനിന്ന് പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി. പരിശോധനക്ക് പി. സഞ്ജീവ്, സലീം, മധുസൂദനൻ, സുഭാഷ്, എ.എസ്.ഐ സുരേഷ് കുമാർ, സീനിയർ സി.പി.ഒ സുരേന്ദ്രൻ, ഗീത എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.