കോടതികളിൽ ഒഴിവ്​; സുപ്രീംകോടതി ഇടപെട്ടു

ന്യൂഡൽഹി: രാജ്യത്തെ കീഴ്ക്കോടതികളിൽ ജുഡീഷ്യൽ ജീവനക്കാരുടെ അയ്യായിരത്തിലേറെ ഒഴിവിനെപ്പറ്റി സുപ്രീംകോടതി വിശദീകരണംതേടി. സംസ്ഥാന സർക്കാറുകേളാടും ഹൈകോടതികളോടുമാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. സുപ്രീംകോടതിക്കുള്ള സവിശേഷ അധികാരത്തി​െൻറ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബെഞ്ചി​െൻറ ഉത്തരവ്. ഉത്തരവുകൾ നടപ്പാക്കാനുള്ള സുപ്രീംകോടതിയുടെ അധികാരം സംബന്ധിച്ച ആർട്ടിക്കിൾ 142 പ്രകാരമാണിത്. 24 ഹൈകോടതികളോടും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ 36 ഭരണഘടന സ്ഥാപനങ്ങളോടുമാണ് കോടതിയുടെ നിർദേശം. ഒഴിവുകൾ നികത്താനാവശ്യമായ സമയക്രമം അറിയിക്കാനാണ് നിർദേശം. രാജ്യത്ത് തസ്തികയനുസരിച്ച് 22,036 ജുഡീഷ്യൽ ജീവനക്കാർ വേണ്ടിടത്ത് 5,133 പേരുടെ ഒഴിവാണുള്ളത്. വിവിധ ഹൈകോടതികളിൽനിന്ന് കിട്ടിയ വിവരത്തി​െൻറ അടിസ്ഥാനത്തിലുള്ളതാണ് ഇൗ കണക്ക്. ഇതിൽ 4,180 തസ്തികകളിൽ നിയമനം പല ഘട്ടങ്ങളിലാണ്. എങ്കിലും 1324 തസ്തികകളിൽ ഒരുവിധ നടപടിയും നടക്കുന്നില്ല. ഇത് അസ്വീകാര്യമായ കാര്യമാണ് -കോടതി അസന്നിഗ്ദമായി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.