പ്രധാനമന്ത്രി സ്​ഥാനാർഥി: രാഹുലിനെ ഉയർത്തിക്കാട്ടില്ലെന്ന്​ ചിദംബരം

ന്യൂഡല്‍ഹി: 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് ഉയർത്തിക്കാട്ടില്ലെന്ന് മുൻ ധനമന്ത്രി പി. ചിദംബരം. ബി.ജെ.പിയെ താഴെയിറക്കലാണ് ഞങ്ങളുടെ ലക്ഷ്യം. അതി​െൻറ സ്ഥാനത്ത് പുരോഗമനപരമായ സര്‍ക്കാറാണ് വരേണ്ടത്'' -അദ്ദേഹം പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''രാഹുല്‍ പ്രധാനമന്ത്രിയാവുമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. ചുരുക്കം ചില കോണ്‍ഗ്രസ് നേതാക്കള്‍ അത്തരത്തില്‍ സംസാരിച്ചപ്പോള്‍ എ.ഐ.സി.സി ഇടപെട്ടിരുന്നു. അത്തരം സംസാരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.'' പ്രധാനമന്ത്രിപദത്തെചൊല്ലി തർക്കത്തിനില്ലെന്ന് ചിദംബരം വ്യക്മാക്കി. ബി.ജെ.പിയെ തകര്‍ക്കാൻ ലക്ഷ്യമിട്ട് പ്രാദേശിക പാര്‍ട്ടികളെ ഉള്‍പ്പെടുത്തി മഹാസഖ്യത്തിന് കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. അത്തരമൊരു സഖ്യം സാധ്യമാകുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പിനുശേഷം സഖ്യകക്ഷികള്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ തീരുമാനിക്കും. വ്യക്തിസ്വാതന്ത്ര്യം മാനിക്കുന്ന, നികുതി തീവ്രവാദത്തില്‍ പങ്കില്ലാത്ത, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കുന്ന, കര്‍ഷക ഉന്നമനത്തിന് പ്രാധാന്യം നല്‍കുന്ന സർക്കാറാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.