യാചകയായെത്തി മാല പൊട്ടിച്ചു കടന്ന സ്ത്രീയെ പിടികൂടി

വേങ്ങര: യാചകയായെത്തി യുവതിയുടെ അഞ്ചുപവൻ വരുന്ന മാല പൊട്ടിച്ച സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചു. വലിയോറ പരപ്പിൽപാറ ചെള്ളി അഹമ്മദ് കുട്ടിയുടെ മകൻ റജുലി‍​െൻറ ഭാര്യയുടെ മാലയാണ് പൊട്ടിച്ചത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ അഹമ്മദ് കുട്ടിയുടെ വീട്ടിലെത്തിയ 60 വയസ്സ് തോന്നിക്കുന്ന സ്ത്രീയാണ് കവർച്ചശ്രമം നടത്തിയത്. യാചകവേഷത്തിലെത്തിയ സ്ത്രീക്ക് യുവതി 10 രൂപ നൽകി. തുടർന്നും പോകാതിരുന്നതിനെ തുടർന്ന് 100 രൂപ നൽകി. ഈ സമയത്ത് യുവതിയുടെ കഴുത്തിലണിഞ്ഞ മാല പൊട്ടിക്കുകയായിരുന്നു. ബഹളം വെച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ സ്ത്രീയെ പിന്തുടർന്ന് പിടികൂടി മാല കണ്ടെടുക്കുകയായിരുന്നു. സ്ത്രീയെ വേങ്ങര പൊലീസിലേൽപിക്കുകയും ചെയ്തു. ഇവർ കക്കാട് താമസമാണെന്നും ബംഗളൂരു സ്വദേശിയാണെന്നും ചോദ്യം ചെയ്യലിൽ പറഞ്ഞതായി യുവതിയുടെ ബന്ധുക്കൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.