എൽ.എസ്.എസ് പ്രതിഭാ സംഗമം

കരുവാരകുണ്ട്: പുന്നക്കാട് മോഡൽ ജി.എൽ.പി സ്കൂളിൽനിന്ന് മുൻ വർഷങ്ങളിൽ എൽ.എസ്.എസ് നേടിയ വാദ്യാർഥികളുടെ സംഗമം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറി​െൻറ ചുമതലയുള്ള പി. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ പി.എം. സബാദ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷം എൽ.എസ്.എസ് ലഭിച്ച 14 വിദ്യാർഥികൾക്കുള്ള ഉപഹാരം ബി.പി.ഒ ഷൈജി ടി. മാത്യു വിതരണം ചെയ്തു. എം. രാധാകൃഷ്ണൻ, കെ. അബ്ദുൽ നാസർ, കെ. ശ്രീധരൻ, പി.കെ. നിമ്മി, വി.കെ. സീന, മൃദുല, എച്ച്. സിനാര, കെ. ആഹിൽ എന്നിവർ സംസാരിച്ചു. തുടർച്ചയായി എൽ.എസ്.എസ് ലഭിക്കുന്ന ഉപജില്ലയിലെ ഏക വിദ്യാലയമാണിത്. Photo..... പുന്നക്കാട് മോഡൽ ജി.എൽ.പി സ്കൂൾ പ്രതിഭ സംഗമത്തിൽ പങ്കെടുത്ത എൽ.എസ്.എസ് ജേതാക്കൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.