ശുചിത്വ കാമ്പയിൻ സമാപിച്ചു

പരപ്പനങ്ങാടി: കനിവ് റെസിഡൻറ്സ് അസോസിയേഷൻ സംഘടിപ്പിച്ച ശുചിത്വ മത്സര കാമ്പയിൻ സമാപിച്ചു. നഗരസഭ വൈസ് ചെയർമാൻ എച്ച്. ഹനീഫ ഉദ്ഘാടനം ചെയ്തു. ചുക്കാൻ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ചെറുകഥാകൃത്ത് റഷീദ് പരപ്പനങ്ങാടി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കർഷക മിത്ര അവാർഡ് ജേതാവ് അബ്ദുറസാഖ് മുല്ലേപാട്ട് ശുചിത്വ ബോധവത്കരണ ക്ലാസെടുത്തു. ശുചിത്വ മത്സര വിജയികളായ സുലൈഖ, സംസാബി, ജംഷീർ എന്നിവർ 'കനിവാദരം' ഉപഹാരങ്ങൾ നൽകി. കെ. അബ്ദുല്ല നഹ കുട്ടികൾക്കുള്ള സമ്മാന ദാനം നടത്തി. പടം: കനിവ് റെസിഡൻറ്സ് അസോസിയേഷൻ സംഘടിപ്പിച്ച ശുചിത്വ മത്സര കാമ്പയിൻ നഗരസഭ വൈസ് ചെയർമാൻ എച്ച്. ഹനീഫ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.