വിലവർധനവും മഴയും നവരാത്രി വിപണിക്ക് തിരിച്ചടിയാകുന്നു

ഒറ്റപ്പാലം: വില വർധനവും മഴയും നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള വിപണിക്ക് തിരിച്ചടിയാകുന്നു. കരിമ്പ്, അവിൽ, മലര്, പൊരി തുടങ്ങിയ സാധങ്ങളാണ് വിപണികളിൽ സമൃദ്ധമായുള്ളത്. റോഡരികിലും പുറമ്പോക്കിലുമായി നടത്തുന്ന കച്ചവടത്തിന് തിരിച്ചടിയാകുന്നത് വൈകുന്നേരത്തോടെയെത്തുന്ന പെരുമഴയും സാധനങ്ങളുടെ വിലവർധനവുമാണ്. കോയമ്പത്തൂർ, പൊള്ളാച്ചി, സേലം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നെത്തുന്ന കരിമ്പ് ശേഖരമാണ് വിപണിയിലേറെയും. 40-50 രൂപയാണ് ഒരു കരിമ്പിൻ തണ്ടിന് ഈടാക്കുന്നത്. സീസണിൽ മാത്രം ലഭിക്കുന്നതായതിനാൽ ഗുണമേന്മയും വിലയും പരിഗണിക്കാതെയാണ് കരിമ്പ് വാങ്ങുന്നത്. കഴിഞ്ഞവർഷം 30-35 രൂപയായിരുന്നു. ജില്ലയുടെ കിഴക്കൻ മേഖലയിൽ കരിമ്പുൽപ്പാദനം നാമമാത്രമായതാണ് അയൽ സംസ്ഥാനത്തെ ആശ്രയിക്കേണ്ടിവരുന്നത്. ഇന്ധനവില വിലവർധനവ് മൂലം വാഹനങ്ങൾക്ക് വാടക കൂടിയതാണ് കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. പാക്കറ്റിൽ ലഭിക്കുന്ന അരക്കിലോ അവിലിന് 40 രൂപവരെ ഈടാക്കുന്നുണ്ട്. വ്യാപാരസ്ഥാപങ്ങളിൽ 25-30 രൂപക്ക് ലഭിക്കുമ്പോഴാണ് വിലക്കൂടുതൽ സീസൺ വിപണികളിൽ പ്രകടമാകുന്നത്. അതേസമയം പൊരി, മലര് തുടങ്ങിയവക്ക് കഴിഞ്ഞ വർഷത്തെ വില തന്നെയാണ്. പടം: സംസ്ഥാന പാതയോരത്ത് ഒറ്റപ്പാലം ബസ് സ്റ്റാൻഡ് പരിസരത്തെ നവരാത്രി വിപണി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.