സ്കൂൾ ബസുകളിൽനിന്ന്​ ബാറ്ററി മോഷണം വ്യാപകം

മങ്കട: സ്കൂൾ ബസുകൾ ലക്ഷ്യമാക്കി മങ്കടയിലും പരിസരങ്ങളിലും ബാറ്ററി മോഷണം പതിവാകുന്നു. ഒരുമാസത്തിനിടെ 13 ബാറ്ററികൾ മോഷ്ടിച്ചു. വടക്കാങ്ങരയിലെ സ്കൂൾ ബസുകളുടെ എട്ട് ബാറ്ററികളാണ് ചൊവ്വാഴ്ച പുലർച്ച നഷ്ടപ്പെട്ടത്. ഒരുമാസം മുമ്പ് സമാനമായ രീതിയിൽ ഇതേ ബസുകളുടെ അഞ്ച് ബാറ്ററികൾ മോഷ്ടിച്ചിരുന്നു. പുലർച്ച രണ്ടരക്കും മൂന്നിനുമിടയിലാണ് മോഷണം. അവ്യക്തമായ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടുതൽ സി.സി.ടി.വികൾ പൊലീസ് പരിശോധിച്ചുവരുന്നു. ഒരാഴ്ച മുമ്പ് തിരൂർക്കാട് എം.എം ഹൈസ്കൂളി​െൻറ ബസുകളുടെ ബാറ്ററികളും മോഷ്ടിക്കാൻ ശ്രമം നടന്നിരുന്നു. മങ്കടയിൽ രണ്ട് മാസത്തിനിടെ നടന്ന പത്തിലധകം മോഷണക്കേസിലും ആരെയും പിടികൂടാനായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.