മദ്​റസ അധ്യാപക ക്ഷേമ ബോർഡ് ഉടൻ യാഥാർഥ്യമാകും -മന്ത്രി ജലീൽ

കോട്ടക്കൽ: മദ്റസ അധ്യാപക ക്ഷേമ ബോർഡ് പദ്ധതി ഉടൻ യാഥാർഥ്യമാകുമെന്ന് മന്ത്രി കെ.ടി. ജലീൽ. എസ്.എസ്.എൽ.സി, പ്ലസ് ടു വിഭാഗങ്ങളിൽ ഉർദു ഒന്നാം ഭാഷയായി എടുത്ത് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് വഴി നൽകുന്ന സ്കോളർഷിപ്പി​െൻറ സംസ്ഥാനതല ഉദ്ഘാടനം (പർവാസ് 2018-19) എടരിക്കോട് പി.കെ.എം.എം സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 541 വിദ്യാർഥികളാണ് സ്കോളർഷിപ്പിന് അർഹരായത്. എ.എം.പി അവാർഡ് നേടിയ എം. ഹുസൈൻ മാസ്റ്ററെ ആദരിച്ചു. പി.കെ. അബ്ദുറബ്ബ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ജമീല അബൂബക്കർ, േബ്ലാക്ക് പഞ്ചായത്ത് അംഗങ്ങളായ റംല പൂക്കയിൽ, കെ.പി. നാസർ, ഗ്രാമപഞ്ചായത്ത് അംഗം സഫിയ മണ്ണിങ്ങൽ, സ്കൂൾ മാനേജർ ബഷീർ എടരിക്കോട്, പ്രിൻസിപ്പൽ കെ. മുഹമ്മദ് ഷാഫി, ഹെഡ്മിസ്ട്രസ് ഖദീജാബി, എസ്.ഇ.ആർ.ടി റിസർച് ഓഫിസർ കെ. ബാബു, അധ്യാപക സംഘടന പ്രതിനിധികളായ ആർ.കെ. ബിനു, പി.എം. ആശിഷ്, പി.എം. ജോസഫ്, എം. അഹമ്മദ്, എം. ഹുസൈൻ, പി.ടി. പ്രദീപ് കുമാർ, പി.വി. രാംനാഷ്, വി.വി.എം. ബഷീർ, എം. കുഞ്ഞിമൊയ്തീൻകുട്ടി എന്നിവർ സംസാരിച്ചു. മുഹമ്മദ് അൻസർ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.