വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം: കരാട്ടെ പരിശീലകൻ അറസ്​റ്റിൽ

ഒറ്റപ്പാലം: പരിശീലനത്തിനെത്തിയ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ കരാട്ടെ പരിശീലകൻ അറസ്റ്റിൽ. മനിശ്ശേരി തൃക്കങ്ങോട് പൂവത്തിങ്കൽ ഗോപാലനാണ് (47) അറസ്റ്റിലായത്. കരാട്ടെ ക്ലാസിൽ പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പെൺകുട്ടി സ്‌കൂളിലെ അധ്യാപകനെ വിവരമറിയിക്കുകയും അധ്യാപകൻ ചൈൽഡ് ലൈൻ അധികൃതർക്ക് വിവരം കൈമാറുകയുമായിരുന്നു. തുടർന്ന് പൊലീസ് ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഇതിനിടെ മുൻ‌കൂർ ജാമ്യത്തിനായി ഇയാൾ ഹൈകോടതിയെ സമീപിച്ചു. ജാമ്യം അനുവദിക്കാത്ത സാഹചര്യത്തിലാണ് ശനിയാഴ്ച ഒറ്റപ്പാലം സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഒറ്റപ്പാലം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. സബ് ജയിലിലേക്ക് മാറ്റുന്നതി​െൻറ ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമപ്രവർത്തകർക്കുനേരെ പ്രതിക്കൊപ്പമുണ്ടായിരുന്ന സംഘം ഭീഷണി മുഴക്കി. ദൃശ്യം പകർത്തുന്നത് തടയാനും ശ്രമം നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.