വേസ്​റ്റ്​ മാനേജ്മെൻറ്​ പഠന സെമിനാർ

പട്ടാമ്പി: ഗവ. സംസ്കൃത കോളജിലെ എൻ.സി.സി യൂനിറ്റ് ആഭിമുഖ്യത്തിൽ ഇ-വേസ്റ്റ് മാനേജ്മ​െൻറിനെക്കുറിച്ച് നടന്ന പഠന സെമിനാർ പി.ടി.എ വൈസ് പ്രസിഡൻറ് പി. വിജയകുമാരൻ ഉദ്ഘാടനം ചെയ്തു. വൈദ്യുതി ഉപകരണങ്ങളുടെ സുരക്ഷിതമായ ഉപയോഗത്തെ കുറിച്ചും പരിസ്ഥിതി സൗഹൃദ രൂപത്തിൽ അവ കൈകാര്യം ചെയ്യുന്നതിനെകുറിച്ചും എൻ.സി.സി അലുംനി പ്രസിഡൻറ് ഷെരീഫ് തുമ്പിൽ ക്ലാസെടുത്തു. ക്യാപ്റ്റൻ റാങ്കിലേക്ക് പ്രമോഷനായ കോളജിലെ എൻ.സി.സി ഒാഫിസർ ഡോ. പി. അബ്ദുവിനെ ആദരിച്ചു. എൻ.സി.സി അലുംനി അസോസിയേഷ​െൻറ ഉപഹാരം പി. വിജയകുമാരനും കേഡറ്റുകളുടെ ഉപഹാരം സുബേദാർ കൃഷ്ണൻചന്ദും വിതരണം ചെയ്തു. പ്രിൻസിപ്പൽ ഇൻചാർജ് പ്രഫ. സി.ഡി. ദിലീപ് അധ്യക്ഷത വഹിച്ചു. അലുംനി സെക്രട്ടറി മനോജ്, മെംബർ ടി.എ. ജാഫറലി, ഹവിൽദാർ മേജർ ശ്യാം സിങ്, സീനിയർ അണ്ടർ ഓഫിസർ എൻ.പി. നിഥിൻ എന്നിവർ സംസാരിച്ചു. ഫോട്ടോ:mohptb 132 ക്യാപ്റ്റൻ റാങ്കിലേക്ക് പ്രമോഷൻ ലഭിച്ച പട്ടാമ്പി ഗവ. സംസ്കൃത കോളജിലെ എൻ.സി.സി ഓഫിസർ ഡോ. പി. അബ്ദുവിന് അലുംനി അസോസിയേഷ​െൻറ ഉപഹാരം പി.ടി.എ വൈസ് പ്രസിഡൻറ് പി. വിജയകുമാരൻ സമ്മാനിക്കുന്നു Attachments area
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.