വാർഷിക ക്യാമ്പ്​

പരപ്പനങ്ങാടി: മൂന്നുദിവസം നീണ്ട സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂനിറ്റ് വാർഷിക ക്യാമ്പിന് ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂൾ തുടക്കം. ജില്ല സെക്രട്ടറി അരവിന്ദൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മേരി ജോസഫ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ഷെമീർ കന്ന്യകത്ത്, ക്യാപ്റ്റൻമാരായ നിമ്മി, മിൻറു, സ്കൗട്ട് മാസ്റ്റർ പ്രിയ എന്നിവർ സംസാരിച്ചു. പടം : സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്യാമ്പ് അരവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു തിരൂരങ്ങാടി ഗ്രേഡ് എസ്.ഐക്ക് സ്ഥലംമാറ്റം തിരൂരങ്ങാടി: തിരൂരങ്ങാടി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ എം. കുഞ്ഞഹമ്മദിനെ സ്ഥലം മാറ്റി. മലപ്പുറം ജില്ല ക്രൈം ബ്രാഞ്ചിലേക്കാണ് മാറ്റിയത്. കഴിഞ്ഞ ബലിപെരുന്നാൾ ദിനത്തിൽ തൃക്കുളം പള്ളിപ്പടിയിൽ സംഘട്ടനമുണ്ടായിരുന്നു. പരപ്പനങ്ങാടി കെട്ടുങ്ങൽ പ്രദേശത്തുനിന്ന് ഒരുസംഘം പള്ളിപ്പടിയിൽ അക്രമം അഴിച്ചുവിടുകയും ഇത് തടയാനെത്തിയ നാട്ടുകാരെയും പൊതുപ്രവർത്തകരെയുമടക്കം ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്‌തിരുന്നു. അക്രമത്തിൽ എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം പ്രസിഡൻറ് എം.പി. സാലിഹ് തങ്ങൾക്കടക്കം പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് സി.പി.ഐ യുവജന വിഭാഗമായ എ.ഐ.വൈ.എഫ് സമരരംഗത്തിറങ്ങിയിരുന്നു. തുടർന്ന് പ്രതികളെയും മാരകായുധങ്ങളും വാഹനങ്ങളും കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികൾക്കെതിരെ ജ്യാമ്യമില്ല വകുപ്പുകൾ പ്രകാരം കേസ് എടുത്തിരുന്നു. പിന്നീട് പ്രതികളെയും വാഹനങ്ങളും പൊലീസ് വിട്ടയച്ചിരുന്നു. ഈ സംഭവത്തിൽ ഉദ്യോഗസ്ഥർ അനാസ്ഥ കാണിച്ചെന്നാേരാപിച്ച്എ.ഐ.വൈ.എഫ് മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയിരുന്നു. പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചിരുന്നു. പ്രഗല്ഭരുടെ സംഗമവേദിയായി 'കർമ' കോട്ടക്കൽ: എം.കെ.ആർ ഫൗണ്ടേഷൻ നൽകുന്ന 'കർമ' അവാർഡ് ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റ് ഡോ. പി.കെ. വാര്യർക്ക് എം.ടി. വാസുദേവൻ നായർ സമ്മാനിച്ചു. സാറാ ജോസഫ്, ഉള്ളാട്ടിൽ അച്ചു, യു. തിലകൻ, യു. രാഗിണി എന്നിവർ സംസാരിച്ചു. കർമം എന്ന വിഷയത്തെക്കുറിച്ച് എം.വി. നാരായണൻ പ്രഭാഷണം നടത്തി. ഫൗണ്ടേഷൻ ആദിവാസി മേഖലയിൽ നടത്തുന്ന പുനരധിവാസ പദ്ധതിയുടെ പ്രഖ്യാപനം വി.കെ. ശ്രീരാമൻ നിർവഹിച്ചു. കോഴിക്കോട് ബാബു ഭായിയും കുടുംബവും ഗാനവിരുന്ന് അവതരിപ്പിച്ചു. പടം / എം.കെ.ആർ ഫൗണ്ടേഷൻ നൽകുന്ന 'കർമ' അവാർഡ് ആര്യവൈദ്യശാല പുരസ്കാര ദാന ചടങ്ങ് എം.ടി. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്യുന്നു kklWAO 222
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.