വെള്ളക്കെട്ട് അപകട ഭീഷണി ഉയര്‍ത്തുന്നു

എടവണ്ണപ്പാറ: നടുറോഡിലെ . എടവണ്ണപ്പാറ-കൊണ്ടോട്ടി റോഡില്‍ പൊന്നാട് മദ്റസക്ക് സമീപമാണ് കാല്‍ നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ പ്രയാസം സൃഷ്ടിക്കുന്ന വെള്ളക്കെട്ട് രൂപപ്പെട്ടത്. ഒാട കാലക്രമേണ മണ്ണടിഞ്ഞതാണ് വെള്ളക്കെട്ടിന് കാരണം. ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങള്‍ സര്‍വിസ് നടത്തുന്ന ഈ റൂട്ടില്‍ 50 മീറ്റര്‍ നീളത്തിലുള്ള വെള്ളക്കെട്ട് വലിയ പ്രയാസം സൃഷ്ടിക്കുന്നു. എതിര്‍ ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ നിര്‍ത്തിയാണ് മറുഭാഗത്തേക്ക് വാഹനങ്ങള്‍ കടന്നുപോവുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നാട്ടുകാര്‍ ഓവുചാല്‍ അറ്റകുറ്റപണി നടത്തിയിരുന്നു. ചിത്രകുറിപ്പ്: പൊന്നാട് മദ്റസക്ക് സമീപം രൂപംകൊണ്ട വെള്ളക്കെട്ട് മതസൗഹാർദ സംഗമവും ഇഫ്താര്‍ വിരുന്നും എടവണ്ണപ്പാറ: വ്യപാരി വ്യവസായി യൂത്ത് വിങ് മതസൗഹാർദ സംഗമവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. വ്യപാരി വ്യവസായി യൂത്ത് ജില്ല പ്രസിഡൻറ് അക്രം ചുണ്ടയില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് നൗഷാദ് അധ്യക്ഷത വഹിച്ചു. യൂത്ത് ജില്ല െസക്രട്ടറി റശീദലി, അപ്പുട്ടി, ജൈസല്‍ എളമരം, എം.കെ.സി. നൗഷാദ്, അബ്ദുല്‍ അലി, സി.എം.എ. റഹ്മാന്‍, സി.ടി. റഫീഖ്, അഷ്‌റഫ് കോരോത്ത്, റഫീഖ് മധുരക്കുഴി, മുന്‍ഷാദ് എന്നിവര്‍ സംസാരിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവരെ ചടങ്ങില്‍ ആദരിച്ചു. ചിത്രകുറിപ്പ്: എടവണ്ണപ്പാറ വ്യപാരി വ്യവസായി യൂത്ത് വിങ് സംഘടിപ്പിച്ച മതസൗഹാർദ സംഗമവും ഇഫ്താര്‍ വിരുന്നും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.