സ്​കൂൾ യൂനിഫോം മാറ്റിയതിനെതിരെ പ്രതിഷേധം

പുലാമന്തോൾ: സ്കൂൾ പി.ടി.എയുമായും രക്ഷിതാക്കളുമായും ആലോചിക്കാതെ ഏകപക്ഷീയമായി യൂനിഫോം മാറ്റിയതിനെതിരെ പ്രതിഷേധം. കുരുവമ്പലം എ.എം.എൽ.പി സ്കൂൾ കുട്ടികളുടെ യൂനിഫോം മാറ്റിയതിനെതിരെ പി.ടി.എ അംഗങ്ങളും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി. എൽ.കെ.ജി വിഭാഗം വിദ്യാർഥികളുടെ യൂനിഫോമാണ് സ്കൂൾ ഭാരവാഹികൾ ഏകപക്ഷീയമായി മാറ്റിയത്. യൂനിഫോം മാറ്റിയത് കൂടാതെ പുതിയ യൂനിഫോമി​െൻറ നിറത്തോടും വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. ഇതേതുടർന്ന് പുലാമന്തോൾ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാ​െൻറ അധ്യക്ഷതയിൽ അടിയന്തര പി.ടി.എ യോഗം ചേർന്നു. രക്ഷിതാക്കളുമായി കൂടിയാലോചിച്ച് കൂടുതൽ പേർ ആവശ്യപ്പെടുന്ന പക്ഷം യൂനിഫോമി​െൻറ നിറം മാറ്റാനും അല്ലാത്തപക്ഷം ഈ വർഷം ഇതേ യൂനിഫോം തുടരാനും തീരുമാനമായി. സ്കൂൾ പി.ടി.എ പ്രസിഡൻറ് മുരളി, വൈസ് പ്രസിഡൻറ് കെ.പി. ഷറഫുദ്ദീൻ, സ്കൂൾ മാനേജർ ശശി, പ്രധാനാധ്യാപിക അനിത, പി.പി. ഉമർ, പി.പി. ലത്തീഫ്, കെ.പി. കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച്ചു. 'ഇന്ധന വില വർധന പിൻവലിക്കണം' പുലാമന്തോൾ: ദിനംപ്രതിയുണ്ടാവുന്ന ഇന്ധനവില വർധന പിൻവലിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് പുലാമന്തോൾ പഞ്ചായത്ത് മോട്ടോർ തൊഴിലാളി യൂനിയൻ ആവശ്യപ്പെട്ടു. പ്രസിഡൻറ് യു.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. ഫൈസൽ ബാബു മലവട്ടത്ത്, മുത്തു ചെമ്മലശ്ശേരി, അൻവർ മലവട്ടത്ത്, പി.പി. ഉണ്ണികൃഷ്ണൻ, ബഷീർ ആലമ്പാറ, കരീം ചെമ്മല എന്നിവർ സംസാരിച്ചു. ഏകദിന സമ്മർ ക്യാമ്പ് ഏലംകുളം: ഗ്രാമപഞ്ചായത്തിലെ കൗമാരക്കാരായ കുട്ടികൾക്ക് വേണ്ടി ഏലംകുളം സൗത്ത് സ്കൂളിൽ ഏകദിന സമ്മർ ക്യാമ്പ് നടത്തി. പെരിന്തൽമണ്ണ ബ്ലോക്ക് സൈക്കോ സോഷ്യൽ കൗൺസെല്ലേഴ്സി​െൻറ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഏലംകുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.പി. അനിൽ ഉദ്ഘാടനം നിർവഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ രജനി അധ്യക്ഷത വഹിച്ചു. സൗത്ത് സ്കൂൾ പ്രധാനാധ്യാപിക സ്മിത, അസ്ലമിയ, അംഗൻവാടി ടീച്ചർമാരായ പാർവതി ഭായ്, ജാനകി എന്നിവർ സംസാരിച്ചു. കുന്നക്കാവ് ഗവ. എച്ച്.എസ്.എസ് സൈക്കോ സോഷ്യൽ കൗൺസെല്ലേഴ്സുമാരായ വിഷ്ണുപ്രിയ, ഷിനിജ എന്നിവരുടെ നേതൃത്വത്തിൽ സെമിനാറുകൾ സംഘടിപ്പിച്ചു. അഗ്രികൾച്ചറൽ അസി. ഉഷ, സ്കൂൾ ഹെൽത്ത് നഴ്സ് സുമിയ എന്നിവർ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.