നിപ വൈറസ്​: മൃഗസംരക്ഷണ വകുപ്പ് നിരീക്ഷണ സമിതി തുടങ്ങി

പാലക്കാട്: നിപ വൈറൽ പനി നിലവിൽ വളർത്തുമൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്ന സാഹചര്യം ഇല്ലാത്തതിനാൽ കർഷകർ ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ അറിയിച്ചു. രോഗവ്യാപനം തടയാനുള്ള നടപടികൾ സ്വീകരിക്കണം. വവ്വാലുകൾ കടിച്ചതായി സംശയിക്കുന്ന ചാമ്പക്ക, പേരക്ക, മാങ്ങ തുടങ്ങിയ പഴങ്ങൾ മനുഷ്യർ കഴിക്കുകയോ വളർത്തുമൃഗങ്ങൾക്ക് നൽകുകയോ ചെയ്യരുത്. മൃഗങ്ങളിൽ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ, വിഭ്രാന്തി എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെടണം. സംസ്ഥാന തലത്തിലും ജില്ല തലത്തിലും രോഗവ്യാപനം തടയാനുള്ള നിരീക്ഷണ സമിതികൾ രൂപവത്കരിച്ചിട്ടുണ്ട്. കൂടാതെ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈനും പൊതുജനങ്ങളുടെ സംശയദൂരീകരണത്തിനായി പ്രവർത്തിക്കുന്ന സ്റ്റേറ്റ് ആനിമൽ ഡിസീസ് എമർജൻസി കൺേട്രാൾ (നിപ്പ വൈറൽ പനി) ഹെൽപ് ലൈൻ നമ്പറും (04712732151) പ്രവർത്തിക്കുന്നുണ്ട്. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താനായി കേന്ദ്ര സർക്കാറി​െൻറ ഉന്നതതല സംഘം പ്രശ്നബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്നുണ്ട്. നാഷനൽ സ​െൻറർ ഫോർ കമ്യൂണിക്കബിൾ ഡിസീസ് ഡയറക്ടർ ഡോ. സുജീത് സിങ്, എപ്പിഡമിയോളജി വിഭാഗം തലവൻ ഡോ. എസ്.കെ. ജയിൻ, ഇ.എം.ആർ ഡയറക്ടർ ഡോ. പി. രവീന്ദ്രൻ, ജന്തുജന്യരോഗ വിഭാഗം തലവൻ ഡോ. നവീൻ ഗുപ്ത, സതേൺ റീജനൽ ഡിസീസ് ഡയഗ്േനാസ്റ്റിക് ലബോറട്ടറി മേധാവി ഡോ. വെങ്കിടേഷ്, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസ് തലവൻ ഡോ. എം.കെ. പ്രസാദ്, ജില്ലതല ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ സ്ഥിതിഗതികൾ വിലയിരുത്തി രോഗവ്യാപനം തടയാനുള്ള തുടർനടപടികൾ ഏകോപിപ്പിക്കുന്നുണ്ട്. രോഗലക്ഷണം സംശയിക്കപ്പെടുന്ന മൃഗങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് രോഗനിർണയത്തി​െൻറ പ്രാഥമിക പരിശോധന സംസ്ഥാനതല ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്താനും ആവശ്യമെങ്കിൽ രോഗസ്ഥിരീകരണത്തിനായി ഭോപാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയക്കാനുമുള്ള സംവിധാനം മൃഗസംരക്ഷണ വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.