കാളക്കോലങ്ങളുടെ വിസ്മയക്കാഴ്ച തൊട്ടരികെ; മുളയങ്കാവിൽ കാളവേല ഇന്ന്

പട്ടാമ്പി: ഇണക്കാളകളുടെ വിസ്മയത്തിന് പേരുകേട്ട മുളയങ്കാവിൽ ശനിയാഴ്ച കാളവേല ആഘോഷിക്കും. രാത്രി നടക്കുന്ന കാളവേലയിൽ നൂറിൽപരം ഇണക്കാളകൾ മുളയങ്കാവിലമ്മയുടെ സന്നിധിയിലെത്തും. നാവുനീട്ടിയും കണ്ണടച്ചും ചെവിയാട്ടിയും കാളക്കോലങ്ങൾ ആസ്വാദകർക്ക് ഹൃദ്യമായ വിരുന്നൊരുക്കും. മേടമാസ ഉത്സവാഘോഷങ്ങൾക്ക് സമാപനം കുറിച്ചാണ് വലിയ കാള വേലയും വലിയ പൂരവും ആഘോഷിക്കുന്നത്. കുലുക്കല്ലൂർ, നെല്ലായ, വല്ലപ്പുഴ, ചളവറ ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങൾ ഉൾപ്പെടുന്ന അതിവിശാലമായ തട്ടകമാണ് മുളയങ്കാവ്. ഏറ്റവുമധികം ഇണക്കാളകളെ കെട്ടി എഴുന്നള്ളിക്കുന്ന മുളയങ്കാവ് കാളവേലക്ക് പത്ത് തറക്കാരുടെ ദേശക്കാളകളും പുറമെ നൂറിൽപരം ഇണക്കാളും ദൃശ്യവിസ്മയം ചാർത്തും. രാവിലെ ദേശങ്ങളിൽ കാളകെട്ടി അറിയിക്കുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. വാദ്യഘോഷങ്ങളും ആർപ്പുവിളികളുമായി രാത്രിയോടെ ഇണകാളകൾ വരവ് തുടങ്ങും. കാളവേല നടത്തിപ്പ് ചുമതല ഇത്തവണ പുറമത്തറ ദേശത്തിനാണ്. ക്ഷേത്രത്തിൽ 6.30ന് ചടങ്ങുകൾ ആരംഭിക്കും. രാത്രി 11.30ന് കാളപ്രദക്ഷിണവും 12ഓടെ കാളയിറക്കവും നടക്കും. പുലർച്ച കാള കയറ്റവും കാളകളിയും നടക്കും. തുടർന്ന് തോൽപ്പാവക്കൂത്ത് തുടരും. ഞായറാഴ്ചയാണ് പൂരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.