14കാരിയെ ഗർഭിണിയാക്കിയ കേസിൽ 18കാരൻ അറസ്​റ്റിൽ

ഗാന്ധിനഗർ (കോട്ടയം): കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് എത്തിയ 14കാരി ഗർഭിണിയെന്ന് കണ്ടെത്തി. തുടർന്ന് പെൺകുട്ടിയുടെ മൊഴിയനുസരിച്ച് 18കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശാസ്താംകോട്ട സ്റ്റേഷൻ പരിധിയിൽെപട്ട അഖിലിനെയാണ് (18) അറസ്റ്റ് െചയ്തത്. നാലുമാസം ഗർഭിണിയായ പെൺകുട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൂട്ടുകാരിയുടെ പിറന്നാളാഘോഷത്തിൽ പങ്കെടുത്തപ്പോൾ അഖിൽ ജ്യൂസിൽ മയക്കുമരുന്ന് ചേർത്തുനൽകിയശേഷം പീഡിപ്പിക്കുകയായിരുെന്നന്നാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. പിന്നീട് നഗ്ന ഫോട്ടോ കാണിച്ച് മൂന്നുതവണകൂടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പെൺകുട്ടി പറയുന്നു. കോടതിയിൽ ഹാജരാക്കിയ അഖിലിനെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.