ദേശീയപാത വികസനം: പ്രതിഷേധക്കാരെ വിരട്ടിയോടിച്ച് പൊലീസ്

കോട്ടക്കൽ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് എടരിക്കോട് സ്വാഗതമാട്ട് സംഘർഷം. പ്രതിഷേധക്കാരെ പൊലീസ് വിരട്ടിയോടിച്ചു. കനത്ത പൊലീസ് കാവലിൽ ഒരു കിലോമീറ്റർ ദൂരം ഡെപ്യൂട്ടി കലക്ടർ ജെ.ഒ. അരുണും സംഘവും സർവേ പൂർത്തിയാക്കി. ദേശീയപാതയിലെ സ്വാഗതമാട്-പാലച്ചിറമാട് ബൈപാസ് റോഡ് സർവേക്കായി വെള്ളിയാഴ്ച രാവിലെ എേട്ടാടെയാണ് അധികൃതരെത്തിയത്. ഇതോടെ സ്ത്രീകളും കുട്ടികളുമടക്കം പ്രതിഷേധമാരംഭിച്ചു. പരാതികളുമായി ഇവർ അണിനിരന്നു. ദേശീയപാത വീതികൂട്ടണമെന്നും എന്നാൽ, തെറ്റായ അലൈൻമ​െൻറ് മാറ്റണമെന്നുമായിരുന്നു ആവശ്യം. പ്രതിഷേധം കനത്തതോടെ നടപടികൾ നിർത്തിവെക്കേണ്ട അവസ്ഥയായി. ഇതോടെ പൊലീസ് പ്രതിഷേധക്കാരെ വിരട്ടിയോടിക്കുകയായിരുന്നു. തിരൂർ ഡിവൈ.എസ്.പി ബിജു ഭാസ്കറി​െൻറ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തി നടപടികൾ പൂർത്തിയാക്കി. ദേശീയപാത സ്വാഗതമാട്ട് നിന്നാരംഭിച്ച് പാലച്ചിറമാട്ട് അവസാനിക്കുന്നതാണ് ബൈപാസ് റോഡ്. വീടുകളും പാടശേഖരവുമായി 4.4 കിലോമീറ്ററാണ് ദൂരം. ഇതിൽ ഒരു കിലോമീറ്റർ നീളം അളന്നുകഴിഞ്ഞു. രണ്ട് ദിവസത്തിനകം ഈ ഭാഗം പൂർത്തിയാക്കുമെന്ന് െഡപ്യൂട്ടി കലക്ടർ ജെ.ഒ. അരുൺ പറഞ്ഞു. ജില്ലയിൽ പാത കടന്നുപോകുന്ന 54.8 കിലോമീറ്ററിൽ ഇതോടെ 21.150 കിലോമീറ്റർ ദൂരം സർവേ പൂർത്തിയായി. ശനിയാഴ്ച രാവിലെ ഏഴിന് നടപടികൾ ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.