വർണക്കൂട്ടില്‍ കലയുടെ കാവ്യമൊരുക്കി ഷിഫാന

പൂക്കോട്ടുംപാടം: കാന്‍വാസില്‍ വര്‍ണവസന്തമൊരുക്കുകയാണ് ഷിഫാനയുടെ ചിത്രപ്രദര്‍ശനം. പ്രകൃതിദൃശ്യങ്ങളും ജീവിതാനുഭവങ്ങളുമാണ് ജലച്ചായത്തിലും എണ്ണച്ചായത്തിലും എംസീലിലും ഈ കലാകാരി വരച്ചുകൂട്ടിയത്. ഒരു വര്‍ഷത്തിനുള്ളില്‍ വരച്ച 30ഓളം ചിത്രങ്ങൾ പൂക്കോട്ടുംപാടം കതിര്‍ ഫാമില്‍ പ്രദര്‍ശിപ്പിച്ചു. ചെറുപ്പത്തില്‍തന്നെ ചിത്രകലയില്‍ താല്‍പര്യമുണ്ടായിരുന്ന ഷിഫാന ചിത്രകാരനും അമരമ്പലം പഞ്ചായത്ത്‌ അംഗവുമായ അനീഷ്‌ കവളമുക്കട്ടയുടെ ശിക്ഷണത്തിലാണ് ചിത്രകലയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചുതുടങ്ങിയത്. തുടര്‍ന്ന്, മഞ്ചേരി നാഷനല്‍ സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സില്‍നിന്ന് ചിത്രകലയില്‍ ഡിപ്ലോമ എടുക്കുകയും ചെയ്തു. ഇപ്പോള്‍ ചിത്രകല അധ്യാപികയായി ജോലിചെയ്യുന്നു. കവളമുക്കട്ടയിലെ നവാസ്-സുബൈദ ദമ്പതികളുടെ മൂന്ന് മക്കളില്‍ ഇളയ മകളാണ്. നന്മ അമരമ്പലം യൂനിറ്റ് ഒരുക്കിയ മാസാന്ത സാംസ്കാരിക പരിപാടിയിലാണ് ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.