മാധ്യമ പ്രവർത്തകനെ മർദിച്ച സംഭവം: പൊലീസിനെതിരെ പ്രകടനം

അരീക്കോട്: മാധ്യമ പ്രവർത്തകൻ എൻ.സി. ഷരീഫ് കിഴിശ്ശേരിയെ ലോക്കപ്പിലിട്ട് മർദിച്ച പൊലീസ് നടപടിക്കെതിരെ എസ്.കെ.എസ്.എസ്.എഫ് അരീക്കോട്ട് റാലി സംഘടിപ്പിച്ചു. വാഴക്കാട് റോഡ് ജങ്ഷനിൽ നിന്നാരംഭിച്ച റാലി അരീക്കോട് ടൗണിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം എസ്.വൈ.എസ് ജില്ല സെക്രട്ടറി സി.എം. കുട്ടി സഖാഫി വെള്ളേരി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ആശിഖ് കുഴിപ്പുറം മുഖ്യപ്രഭാഷണം നടത്തി. ഗഫൂർ യമാനി ചൂളാട്ടിപ്പാറ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഫൈസി ഉഗ്രപുരം, ഏറനാട് മണ്ഡലം എസ്.വൈ.എസ് ജനറൽ സെക്രട്ടറി എം. സുൽഫിക്കർ, ഹബീബ് തങ്ങൾ ഫൈസി, ഐ.പി. ഉമർ വാഫി കാവനൂർ, അബ്ദുറഹിമാൻ ഫൈസി, ടി.കെ. റഷീദ് വാഫി തവരാപറമ്പ്, സൈനുദ്ദീൻ മാസ്റ്റർ കുഴിമണ്ണ, ബാവ ചുള്ളിക്കോട്, അമീൻ കുഴിഞ്ഞൊളം, അബ്ദുൽ ഹകീം കിഴിശ്ശേരി, ഇല്യാസ് കൊഴക്കോട്ടൂർ, മൻസൂർ വാഫി ചൂളാട്ടിപ്പാറ, റഫീഖ് മൈത്ര, റഫീഖ് പുത്തലം, ശഹീർ ഐ.ടി.ഐ, ശാഫി യമാനി, അസ്ഹറുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.