സഹപാഠിക്ക് വീട് നിർമിച്ച് നൽകി വിദ്യാർഥികൾ

മഞ്ചേരി: എച്ച്. എം.വൈ.എച്ച്.എസ്.എസിലെ ജൂനിയർ റെഡ്ക്രോസ് വിദ്യാർഥികളുടെ കൂട്ടായ്മയിൽ സഹപാഠിക്ക് വീട് ഒരുങ്ങി. മഞ്ചേരി പയ്യനാട് താമരശ്ശേരിയിലെ വിദ്യാർഥിക്കാണ് കിടപ്പാടമായത്. താക്കോൽദാനം മന്ത്രി കെ.ടി. ജലീൽ സ്കൂളിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. എം. ഉമ്മർ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ വി.എം സുബൈദ, വൈസ് ചെയർമാൻ വി.പി. ഫിറോസ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.