ദുഃഖ വെള്ളി: പള്ളികളില്‍ പ്രത്യേക പ്രാര്‍ഥന നടന്നു

എടക്കര: ദു$ഖ വെള്ളിയുടെ ഭാഗമായി പള്ളികളില്‍ പ്രത്യേക പ്രാര്‍ഥന നടന്നു. കുരിശി​െൻറ വഴി, പ്രദക്ഷിണം, പ്രത്യേക ശുശ്രൂഷ എന്നിവയും വിവിധ ദേവാലയങ്ങളില്‍ നടന്നു. സ്ലീബ വന്ദനം, കബറടക്ക ശുശ്രൂഷ തുടങ്ങിയവയാണ് പള്ളികളില്‍ നടന്ന ദുഃഖ വെള്ളിയുടെ ചടങ്ങുകൾ. പള്ളികള്‍ക്ക് സമീപമുള്ള മലകളിലേക്കാണ് കുരിശി​െൻറ വഴി നടന്നത്. ശനിയാഴ്ച വൈകീട്ട് മുതല്‍ ഈസ്റ്ററി​െൻറ കര്‍മങ്ങള്‍ തുടങ്ങും. പാലാങ്കര സ​െൻറ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ ദുഃഖ വെള്ളിയുടെ ചടങ്ങുകള്‍ക്ക് ഫാ. സെബാസ്റ്റ്യന്‍ എലവനപ്പാറ നേതൃത്വം നല്‍കി. തുടര്‍ന്ന് നാരങ്ങാപ്പൊട്ടി കുരിശടിയിലേക്ക് കുരിശി​െൻറ വഴി നടത്തി. പാതിരിപ്പാടം സ​െൻറ് മേരീസ് ദേവാലയത്തില്‍ ചടങ്ങുകള്‍ക്ക് ഫാ. തോമസ് വാഴച്ചാലിൽ, ഫാ. നിജു തലച്ചിറ എന്നിവര്‍ നേതൃത്വം നല്‍കി. വൈകീട്ട് മൂന്നരക്ക് കുറത്തി കുരിശുമലയിലേക്ക് കുരിശി​െൻറ വഴി നടത്തി. പൂളപ്പാടം സ​െൻറ് ജോര്‍ജ് ദേവാലയത്തില്‍ ദുഃഖ വെള്ളി ചടങ്ങുകള്‍ക്ക് ഫാ. ജെയിംസ് ചക്കിട്ടുകുടിയില്‍ നേതൃത്വം നല്‍കി. രാവിലെ മലാംകുണ്ട് മലയിലേക്ക് കുരിശി​െൻറ വഴി നടത്തി. ഭൂദാനം സ​െൻറ് മേരീസ് ദേവാലയത്തില്‍ ദുഃഖ വെള്ളിയുടെ ചടങ്ങുകള്‍ക്ക് ഫാ. ഡിമില്‍ കുഴുമ്പില്‍ നേതൃത്വം നല്‍കി. എടക്കര സ​െൻറ് ജോര്‍ജ് ദേവാലയത്തില്‍ ദുഃഖ വെള്ളിയുടെ തിരുകര്‍മങ്ങള്‍ക്ക് ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കി. തലഞ്ഞി സ​െൻറ് മേരീസ് ദേവാലയത്തില്‍ ദുഃഖ വെള്ളിയുടെ ചടങ്ങുകള്‍ക്ക് ഫാ. സജി പുഞ്ചയില്‍ നേതൃത്വം നല്‍കി. രാവിലെ കുരിശി​െൻറ വഴി നടത്തി. പാലേമാട് സ​െൻറ് തോമസ് ദേവാലയത്തില്‍ ചടങ്ങുകള്‍ക്ക് ഫാ. ജോഷി പെരിയാപുറം നേതൃത്വം നല്‍കി. തുടര്‍ന്ന് പാലേമാട്-ചുരുളി ചുറ്റി കുരിശി​െൻറ വഴി നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.