മുഖ‍്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ധനസഹായം വിതരണം ചെയ്തു

നിലമ്പൂർ: നിയോജകമണ്ഡലത്തിലെ അഞ്ച് കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് സാമ്പത്തികസഹായം കൈമാറി. പി.വി. അൻവർ എം.എൽ.എയാണ് വെള്ളിയാഴ്ച ഒമ്പത് ലക്ഷം രൂപയുടെ ധനസഹായം കൈമാറിയത്. വൃക്കരോഗികളായ കരുളായിയിലെ കുഴിമാറ്റികളത്തിൽ വീട്ടിൽ മുഹമ്മദ് അബ്ദുറഹ്മാൻ, ചന്തക്കുന്നിലെ കളക്കണ്ടത്തിൽ വീട്ടിൽ റംഷീദ് എന്നിവർക്ക് മൂന്ന് ലക്ഷം രൂപ വീതവും അപകടമരണം സംഭവിച്ച വഴിക്കടവിലെ നരിവാലമുണ്ട ചെറിയമുക്കട റോയി, പൂക്കോട്ടുംപാടം നീലമ്പ്ര വീട്ടിൽ ഫാസിൽ, എടക്കര കലാസാഗർ തെച്ചിക്കോടൻ ടി.കെ. മുഹമ്മദ് എന്നിവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവുമാണ് കൈമാറിയത്. നിലമ്പൂർ തഹസിൽദാറുടെ നേതൃത്വത്തിലുള്ള താലൂക്ക് ഉദ്യോഗസ്ഥരും എം.എൽ.എക്കൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.