ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു

അരീക്കോട്: ഞായറാഴ്ച നടക്കുന്ന കിഴുപറമ്പ് ജി.വി.എച്ച്.എസ് സ്കൂൾ വാർഷിക സമാപനത്തി‍​െൻറയും പൂർവ വിദ്യാർഥി സംഗമത്തി‍​െൻറയും മുന്നോടിയായി കുനിയിൽ പഞ്ചായത്ത്‌ സ്റ്റേഡിയത്തിൽ നടത്തിയ പൂർവ വിദ്യാർഥികളുടെ ബാച്ച് തിരിച്ചുള്ള . മത്സരത്തിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ മെമറ്റസ് 98 ടോസിലൂടെ ഓൾഡ് ടൈഗേഴ്‌സ് 99നെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. യങ്സ്റ്റേഴ്‌സ് വിഭാഗത്തിൽ ബക്കാഡിയൻസ്-2012 ടൈബ്രേക്കറിൽ ഗണ്ണേഴ്‌സ്‌-2002നെ പരാജയപ്പെടുത്തി ജേതാക്കളായി. പി.കെ. കമ്മദ്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. പൂർവവിദ്യാർഥി ചെയർമാൻ ഗഫൂർ കുറുമാടൻ, എം.എം. മുഹമ്മദ്, കെ. സൈഫുദ്ദീൻ, കെ.പി. അബ്ദുല്ല മാസ്റ്റർ, അബു വേങ്ങമണ്ണിൽ, മുനീർബാബു മുണ്ടശ്ശേരി, സലാം പന്തലാഞ്ചെറി, എം.എ. ഗഫൂർ, കെ.ടി. ഷമീർ, ശരീഫ് കൊക്കഞ്ചിരി, പി.ടി. ഹുസൈൻ, പി.പി. ശരീഫ്, കെ.പി. നിസാർ, കെ. അഫ്സൽ, കെ.പി. നിയാസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.