പെരിന്തൽമണ്ണ നഗരസഭ: കോളനികളിൽ വാസയോഗ്യ വീടുള്ളത്​ 106 കുടുംബങ്ങൾക്ക്​ മാത്രം

പെരിന്തൽമണ്ണ: നഗരസഭയിലെ വിവിധ പട്ടികജാതി കോളനികളിൽ വാസയോഗ്യമായ വീടുള്ളത് 106 കുടുംബങ്ങൾക്ക് മാത്രം. കഴിഞ്ഞ 20 വർഷംകൊണ്ട് നഗരസഭ ഇൗ വിഭാഗത്തിന് ആകെ 2010 വീടുകളാണ് നിർമിച്ച് നൽകിയത്. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ൈലഫ് മിഷൻ പദ്ധതിയും കോളനി നവീകരണവും ലക്ഷ്യമിട്ട് നഗരസഭ നടത്തിയ സർവേയിലാണ് കണ്ടെത്തൽ. പെരിന്തൽമണ്ണ നഗരസഭയിൽ 55 പട്ടികജാതി കോളിനകളിലായി 1052 എസ്.സി കുടുംബങ്ങളാണുള്ളത്. ഇതിൽ പത്ത് ശതമാനത്തിന് മാത്രമാണ് വാസയോഗ്യമായ വീടുള്ളത്. 90 ശതമാനത്തിനും അന്തിയുറങ്ങാൻ കഴിയാത്ത വീടുകളാണുള്ളത്. വീട് െവക്കാൻ തുക നൽകിയാലും അവ കാര്യക്ഷമമായി വിനിയോഗിക്കാറില്ലെന്ന് നഗരസഭ അധികൃതർതെന്ന സമ്മതിക്കുന്നു. നിലവിലെ 619 കുടുംബങ്ങൾ വാസയോഗ്യമല്ലാത്ത അപകടകരമായ വീടുകളിൽ താമസിക്കുന്നവരും തീരെ വീടുകളില്ലാത്തവരുമാണ്. 82 കുടുംബങ്ങൾ ഭവന-ഭൂരഹിതരാണ്. 245 കുടുംബങ്ങൾ പണി പൂർത്തീകരിക്കാത്ത വീടുകളിലാണ് കഴിയുന്നത്. 619 കുടുംബങ്ങൾക്ക് നഗരസഭ വീട് നിർമിച്ച് നൽകും. 245 കുടുംബങ്ങളുെട വീടി​െൻറ പണി നഗരസഭ ഏറ്റെടുത്ത് പൂർത്തീകരിക്കും. ഭവന-ഭൂരഹിതരായ 82 കുടുംബങ്ങൾക്ക് എരവിമംഗലത്തെ നഗരസഭയുെട ഭവന സമുച്ചയത്തിൽ വീട് നൽകാനാണ് തീരുമാനം. കരാറുകാരുടെ കൺസോർട്യം രൂപവത്കരിച്ച് ഒരുവീടിന് ആറ് ലക്ഷം രൂപ പ്രകാരം 600 ചതരുശ്ര അടി വിസ്തീർണമുള്ള വീടുകൾ നഗരസഭ നിർമിച്ച് നൽകും. നിലവിലെ കൗൺസിലി​െൻറ കാലത്ത് 2671 വീടുകൾ നിർമിച്ച് നൽകാനാണ് ലക്ഷ്യമിടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.