ജിയോ സര്‍ക്കസ് ഇന്ന് മുതല്‍ പെരിന്തല്‍മണ്ണയില്‍

പെരിന്തല്‍മണ്ണ: ജിയോ സര്‍ക്കസ് വെള്ളിയാഴ്ച മുതല്‍ പെരിന്തല്‍മണ്ണയില്‍ പ്രദര്‍ശനം തുടങ്ങും. നേപ്പാള്‍, മണിപ്പൂര്‍ കലാകാരന്മാരുടെ സാഹസിക പ്രകടനങ്ങള്‍, ഫ്ലൈയിങ് ട്രിപ്പീസ്, റിങ് ഡാന്‍സ്, റഷ്യന്‍ സാരി ബാലന്‍സ്, ഫയര്‍ ഡാന്‍സ്, ജിംനാസ്റ്റിക് അക്രോബാറ്റ്, ജര്‍മന്‍ വീല്‍, ഗ്ലോബ് റൈഡിങ്, ബൈക്ക് ജംബ് തുടങ്ങി മുപ്പതില്‍പ്പരം കാഴ്ച്ചകളുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ഏഴിന് നഗരസഭ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്യുമെന്ന് മാനേജര്‍ ടി.കെ. ഷൈലേഷ്, സുരേഷ് കുമാര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രണ്ട് റോഡുകളുടെ നവീകരണത്തിന് ആറ് കോടി പെരിന്തൽമണ്ണ: നിയോജകമണ്ഡലത്തിലെ രണ്ട് റോഡുകളുടെ നവീകരണത്തിന് ആറ് കോടി അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി മഞ്ഞളാംഴി അലി എം.എൽ.എ അറിയിച്ചു. ചെറുകരയേയും അങ്ങാടിപ്പുറത്തെയും ബന്ധിപ്പിക്കുന്ന അങ്ങാടിപ്പുറം-പരിയാപുരം-ചെറുകര റോഡ് അഞ്ചര കി.മീ ബി.എം ബി.സി ചെയ്ത് നവീകരിക്കാൻ നാല് കോടി അനുവദിച്ചു. പെരുമ്പിലാവ്-നിലമ്പൂർ ഹൈവേയിൽ അൽശിഫ ആശുപത്രി മുതൽ പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വരെ വീതി കൂട്ടി റബറൈസ് ചെയ്യുന്നതിന് രണ്ട് കോടിയും അനുവദിച്ചു. രണ്ട് റോഡുകളുടേയും ടെൻഡർ പൂർത്തീകരിച്ച് പ്രവർത്തി വേഗത്തിൽ ആരംഭിക്കുന്നതിന് ശ്രമം നടത്തുമെന്നും പെരുമ്പിലാവ്-നിലമ്പൂർ ഹൈവേയിൽ പുലാമന്തോൾ മുതൽ പെരിന്തൽമണ്ണ വരെ നവീകരിക്കുന്നതിനുള്ള നിർദേശം സമർപ്പിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.