എസ്.ഐ.ഒ ജില്ല കാമ്പയിന് തുടക്കം

മലപ്പുറം: 'പടച്ചവ‍​െൻറ വീഥിയിൽ പടപ്പുകളുടെ നീതിക്കായി' തലക്കെട്ടിൽ എസ്‌.ഐ.ഒ സംഘടിപ്പിക്കുന്ന കാമ്പയിനി​െൻറ ജില്ലതല ഉദ്ഘാടനം വൈലത്തൂരിൽ സംസ്ഥാന സെക്രട്ടറി ഡോ. എ.കെ. സഫീർ നിർവഹിച്ചു. ശിൽപശാല, പഠന ക്യാമ്പ്, സ്പോർട്സ് മീറ്റുകൾ തുടങ്ങിയ പരിപാടികൾ വിവിധ സ്ഥലങ്ങളിൽ നടക്കും. പത്താം ക്ലാസ് പൂർത്തിയാക്കിയവർക്ക് 24 കേന്ദ്രങ്ങളിൽ ടീൻസ് മീറ്റ് ഒരുക്കും. സി.കെ.എം. നഈം അധ്യക്ഷത വഹിച്ചു. ഫഹീം അലി, സാഹിർ പൊന്മുണ്ടം, വഹാബ് വൈലത്തൂർ, ടി.പി. ഇർഷാദ് എന്നിവർ‌ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.