മലയാള സിനിമ ചരിത്രം രേഖപ്പെടുത്തും ^കമൽ

മലയാള സിനിമ ചരിത്രം രേഖപ്പെടുത്തും -കമൽ പാലക്കാട്: മലയാള സിനിമയുടെ ചരിത്രം വിസ്മൃതിയിലാകാതാരിക്കാൻ നടപടിയെടുക്കുമെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ. പഴയകാല സിനിമകൾ, സിനിമ പ്രസിദ്ധീകരണങ്ങൾ, നോട്ടീസുകൾ, ഗാനങ്ങൾ തുടങ്ങിയവ സൂക്ഷിക്കാൻ സംസ്ഥാന ചലച്ചിത്ര അക്കാദമി ശ്രമം ആരംഭിച്ചെന്നും ജില്ല തിരിച്ച് ചലച്ചിത്ര പ്രവർത്തകരുടെ ഡയറക്ടറി തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല ലൈബ്രറി കൗൺസിൽ, ടോപ് ഇൻ ടൗൺ എന്നിവയുമായി സഹകരിച്ച് പാലക്കാട് പ്രസ് ക്ലബ് നടത്തിയ ടോപ് ടെൻ അന്താരാഷ്ട്ര ചലച്ചിേത്രാത്സവ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂ ജനറേഷൻ സിനിമകൾ അതത് കാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഭരത്ഗോപിയും അച്ചൻകുഞ്ഞും താരങ്ങളായത് മറക്കാൻ പാടില്ല. വിനായകനെ പോലുള്ള അഭിനേതാക്കൾക്കു പരിഗണന ലഭിക്കുന്നത് ഇക്കാലത്തെ സിനിമയുടെ മാറ്റമാണെന്ന് പറയുന്നവർ സിനിമ ചരിത്രം മുഴുവൻ മനസ്സിലാക്കിയിട്ടില്ലെന്നും സിനിമയിലെ മാറ്റം തുടർച്ചയാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ചലച്ചിേത്രാത്സവത്തിൽ സിനിമകൾ പ്രദർശിപ്പിക്കാൻ വലിയ പരിശ്രമം വേണം. നിർമാതാക്കളുടെയോ വിതരണക്കാരുടെയോ അനുമതിയോടെ ഓരോ പ്രദർശനത്തിനും നിശ്ചിത തുക നൽകിയാൽ മാത്രമേ വിദേശ ചിത്രങ്ങൾ പോലും പ്രദർശനത്തിനു ലഭിക്കുകയുള്ളൂവെന്നും കമൽ വ്യക്തമാക്കി. പ്രസ് ക്ലബ് പ്രസിഡൻറ് ഷില്ലർ സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം ജി.പി. രാമചന്ദ്രൻ, ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം. കാസിം, ടോപ് ഇൻ ടൗൺ ഉടമ പി. നടരാജൻ, പ്രസ് ക്ലബ് സെക്രട്ടറി എൻ.എ.എം. ജാഫർ, പ്രസ് ക്ലബ് ഫിലിം സൊസൈറ്റി കൺവീനർ ആർ. ശശി ശേഖർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.