പെരിന്തൽമണ്ണയിൽ പിടികൂടിയ മയക്ക്​ ഗുളികകൾ നിർമിച്ചത്​ എവിടെയെന്ന്​ കണ്ടെത്താൻ​ ശ്രമം

പെരിന്തൽമണ്ണ: ബംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടെ കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ പിടികൂടിയ മയക്ക് ഗുളികകൾ നിർമിച്ചത് എവിടെയെന്ന് കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. വിദേശകമ്പനിയുടെ ലേബലിലാണ് ഗുളിക വിൽപന നടത്തിവന്നതെങ്കിലും പരാമർശിക്കപ്പെടുന്ന കമ്പനി ഡോസ് കൂടിയ ഗുളിക വിപണയിലിറക്കുന്നില്ലെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. വിപണിയിൽ 86 ലക്ഷം രൂപ വില വരുന്ന 43,000 മയക്ക് ഗുളികകളുമായി അസ്റ്റ് ചെയ്ത പൊന്മള പട്ടർകടവൻ അബ്ദുൽ ജലീൽ, വണ്ടൂർ പൂങ്ങോട് ഒറ്റകത്ത് മുബാറക് എന്നിവർക്ക് പുറമേ മുഖ്യപ്രതിയെ ലഭിച്ചാൽ മാത്രമേ എവിടെയാണ് നിർമിച്ചതെന്ന് വ്യക്തമാവൂ. കേരളത്തിൽ തന്നെയാകാം ഇവ നിർമിച്ചതെന്ന ബലമായ സംശയവും അന്വേഷണസംഘത്തിനുണ്ട്. ഒളിവിൽ കഴിയുന്ന മുഖ്യപ്രതിയുടെ വീട്ടിലെ രഹസ്യസേങ്കതത്തിൽ നിന്നാണ് ഗുളികകളുടെ പാക്കറ്റ് പൊലീസ് പിടികൂടിയത്. വേദന സംഹാരിയായി ഉപയോഗിക്കാൻ 100 മില്ലിഗ്രാം ഡോസിൽ നിർമിക്കാൻ മാത്രം അനുമതിയുള്ളവ, അനധികൃതമായി 225 മില്ലി ഗ്രാം ഡോസിൽ നിർമിച്ച് ലഹരി വിപണിയിൽ വിൽപന നടത്തുന്ന ഗുളികകൾ പരിശോധനക്കായി സംസ്ഥാന ഡ്രഗ് കൺട്രോൾ വിഭാഗം ശേഖരിച്ചിട്ടുണ്ട്. കോഴിക്കോട് റീജനൽ ഒാഫിസി​െൻറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് സാമ്പിൾ പരിശോധനക്ക് കൊണ്ടുപോയത്. പൊലീസ് കസ്റ്റഡിയിലുള്ള അബ്ദുൽ ജലീൽ, മുബാറക് എന്നിവരെ പെരിന്തൽമണ്ണ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.