ശിഷ്യര്‍ നല്‍കിയ ഹാര്‍മോണിയം വായിച്ച് സംഗീതാധ്യാപികയുടെ പടിയിറക്കം

പടപ്പറമ്പ്: 27 വര്‍ഷം ഒരേ സ്‌ക‌ൂളില്‍ ശിഷ്യർക്ക് സംഗീതം പഠിപ്പിച്ച് നാടി​െൻറ മനസ്സിലിടം േനടിയ സംഗീതാധ്യാപികക്ക് പൂര്‍വ വിദ്യാര്‍ഥികള്‍ ഹാർേമാണിയം സമ്മാനിച്ച് യാത്രയയപ്പ് നൽകി. ഹാര്‍മോണിയം വായിച്ച് പാങ്ങ് ഗവ. യു.പി സ്‌കൂളിലെ പി.ജി. ജഗതമ്മ ടീച്ചർ വിടവാങ്ങല്‍ ചടങ്ങ് വ്യത്യസ്തമാക്കി. കൈരളി പ്രവാസി ക‌ൂട്ടായ്‌മയാണ് ടീച്ചർക്ക് ഹാര്‍മോണിയം സമ്മാനിച്ചത്. ക‌ൂട്ടായ്‌മയുടെ സെക്രട്ടറിമാരായ എ.സി. അബ്ദുറഹ്മാന്‍, ഉമര്‍ പാറയില്‍, കാക്കു ഊരോത്തൊടി എന്നിവര്‍ നേതൃത്വം നല്‍കി. യാത്രയയപ്പ് സമ്മേളനവും സ‌്ക‌ൂളി​െൻറ 101ാം വാര്‍ഷികവും മികവുത്സവവും കുറുവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുല്ലപ്പള്ളി യൂസുഫ് ഉദ്ഘാടനം ചെയ്‌ത‌ു. ബ്ലോക്ക് മെംബറും പി.ടി.എ പ്രസിഡൻറുമായ പൂഴിത്തറ ശിഹാബ് അധ്യക്ഷത വഹിച്ചു. വാര്‍ഷിക പതിപ്പി​െൻറ പ്രകാശനം എൻ.പി. ഹംസ നിർവഹിച്ചു. നസീറ മോള്‍, ജാസിര്‍ കൊട്ടാമ്പാറ, എ.സി. കുഞ്ഞയമു, ശാലിനി, ജാനകിക്കുട്ടി, ഉമ്മുഹബീബ, അലവിക്കുട്ടി, നിസാര്‍, എ.സി.കെ. പാങ്ങ്, എ.എന്‍. നരേന്ദ്രന്‍, പ്രധാനാധ്യാപിക സുബൈദ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.