വെട്ടം കാരാറ്റുകടവിൽ കടത്തുതോണി സർവിസ് പുനഃസ്ഥാപിക്കണം ^എ.എ.വൈ.എഫ്

വെട്ടം കാരാറ്റുകടവിൽ കടത്തുതോണി സർവിസ് പുനഃസ്ഥാപിക്കണം -എ.എ.വൈ.എഫ് മംഗലം: വെട്ടം-മംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാരാറ്റുകടവിൽ കടത്തുതോണി സർവിസ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന കാരാറ്റുകടവ്, കുഞ്ഞീലികടവ് പാലം വന്നതോടെ പഞ്ചായത്ത് നിര്‍ത്തലാക്കിയിരിക്കുകയാണ്. അടിയന്തരമായി കാരാറ്റുകടവില്‍ യാത്രസംവിധാനം പുനഃസ്ഥാപിക്കാൻ വേണ്ട നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് എ.എ.വൈ.എഫ് വെട്ടം പഞ്ചായത്ത് കമ്മിറ്റി വെട്ടം പഞ്ചായത്ത് സെക്രട്ടറിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കി. റോഡ് ഉദ്ഘാടനം തൃപ്രങ്ങോട്: ഗ്രാമപഞ്ചായത്ത് 16ാം വാർഡ് കൈമലശേരി പുവാംകുളം ഞെട്ടയിൽ റോഡ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് പി. കുമാരൻ നിർവഹിച്ചു. വാർഡ് അംഗം അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. സി. സെയ്തു, എ.പി. മുകേഷ് ബാബു, ഐ.പി. ഫാസിൽ, എം.പി. കബീർ, എ.പി. മുകുന്ദൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.