സ്‌കൂള്‍ 93ാം വാര്‍ഷികവും യാത്രയയപ്പും

വേങ്ങര: സര്‍വിസില്‍നിന്ന് വിരമിച്ചതിനു ശേഷവും അധ്യാപകര്‍ സമൂഹത്തോട് കടപ്പാടുള്ളവരാണെന്ന് മന്ത്രി കെ.ടി. ജലീൽ. പാലാണി ഇരിങ്ങല്ലൂര്‍ ഈസ്റ്റ് എ.എം.എല്‍.പി സ്‌കൂള്‍ 93ാം വാര്‍ഷികവും വിരമിക്കുന്ന പ്രധാനാധ്യാപകന്‍ എ.കെ. മുഹമ്മദിനുള്ള യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ ഭാഗമായി തുടങ്ങിയ വായനപ്പുര, സ്മാര്‍ട്ട് ക്ലാസ്റൂം, ആക്റ്റിവിറ്റി സ​െൻറര്‍ എന്നിവയുടെ സമര്‍പ്പണവും നടന്നു. നിയോജക മണ്ഡലം എം.എല്‍.എ കെ.എന്‍.എ. ഖാദര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കാലൊടി ബഷീര്‍, എ.കെ. മുഹമ്മദ്, ഷാഹുല്‍ മൂച്ചിക്കാടന്‍, എ.കെ. മൊയ്തീന്‍, ഓടക്കല്‍ ജലു, എ.വി. വഹാര്‍, അലക്‌സ് തോമസ് എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.