ദേശീയപാത വികസനം: കൊളപ്പുറത്ത് ജനകീയ സമരം തുടങ്ങി

ഫോട്ടോ: ദേശീയപാത വികസനം ജനദ്രോഹമാക്കരുതെന്നാവശ്യപ്പെട്ട് എ.ആർ നഗർ കൊളപ്പുറത്ത് തുടങ്ങിയ ജനകീയ സമരം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു വേങ്ങര: ദേശീയപാത വികസനത്തി​െൻറ പേരിൽ എ.ആർ നഗർ കൊളപ്പുറത്ത് അനേകം കുടുംബങ്ങളുടെ കിടപ്പാടങ്ങൾ നഷ്ടപ്പെടുന്നതിൽ പ്രതിഷേധിച്ച് ജനകീയ സമരം തുടങ്ങി. 45 മീറ്റർ വരെ പുറംപോക്ക് ഭൂമി ലഭ്യമായിട്ടും മുപ്പതോളം കുടുംബങ്ങളുടെ വീടുകൾ പൊളിച്ചുനീക്കുംവിധമുള്ള അലൈൻമ​െൻറാണ് നിശ്ചയിച്ചിട്ടുള്ളത്. കൊളപ്പുറം ജുമാ മസ്ജിദി​െൻറ ഖബർസ്ഥാൻ പൊളിച്ചുനീക്കിയാണ് റോഡ് കടന്നുപോവുക. 1957ൽ ആദ്യമായി ദേശീയപാതക്കായി 45 മീറ്റർ വരെ ഭൂമി ഏറ്റെടുത്തപ്പോൾ കിടപ്പാടം വരെ ഒഴിഞ്ഞ് പാതയുടെ ഓരത്തേക്ക് മാറിയവരെ വീണ്ടും പറിച്ചെറിയും വിധമാണ് പാതയുടെ അലൈൻമ​െൻറ് എന്ന് ഇരകൾ ആരോപിക്കുന്നു. ലഭ്യമായ പുറംപോക്ക് ഉപയോഗപ്പെടുത്തി അലൈൻമ​െൻറ് പുനർ നിർണയിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തുടർ ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭം നടത്താനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്തു. പുള്ളിശേരി അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ കല്ലൻ റിയാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. സുലൈഖ, ഡോ. ഇ.കെ. അബ്ദുറസാഖ്, പുള്ളിശേരി മുസ്തഫ, സി. ഹമീദ്, പുള്ളിശ്ശേരി കുഞ്ഞുട്ടിയാൻ, കെ.എം.എ ഹമീദ് മാസ്റ്റർ, എം. ആലിബാവ ഹാജി, വി.എം.എ. നാസർ, മലയിൽ നാസർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.