ബാലവാടിപ്പടി^ചിലമ്പ് റോഡ് തുറന്നു

ബാലവാടിപ്പടി-ചിലമ്പ് റോഡ് തുറന്നു കാളികാവ്: ഉദരംപൊയില്‍ ബാലവാടിപ്പടി-ചിലമ്പ് റോഡ് എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. എം.പി ഫണ്ടില്‍നിന്ന് 4.5 ലക്ഷം വിനിേയാഗിച്ചാണ് റോഡ് നവീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ഖാലിദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. ഹൈദരാലി, ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍, മുട്ടാറ സലീന തുടങ്ങിയവര്‍ സംസാരിച്ചു. ഇതിനിടെ, ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന പരാതിയുമായി വാർഡ് മെംബർ വാളാഞ്ചിറ ബഷീര്‍ രംഗത്തുവന്നു. അവഗണനയില്‍ പ്രതിഷേധിച്ച് ജനകീയ ഉദ്ഘാടനം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.