ഓട്ടൻ ഇംഗ്ലീഷ് സ്‌കൂൾ വാർഷിക ദിനാചരണം നാളെ

വണ്ടൂർ: ഓട്ടൻ ഇംഗ്ലീഷ് സ്‌കൂൾ വാർഷിക ദിനാചരണം 'എക്സ്ഹിലാരോ' ശനിയാഴ്ച നടക്കും. വൈകീട്ട് ആറിന് നടക്കുന്ന ചടങ്ങ് എ.പി. അനിൽകുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ പ്രശസ്ത സിനി ആർട്ടിസ്റ്റ് വിനോദ് കോവൂർ, പട്ടുറുമാൽ ഫെയിം മാസ്റ്റർ മുന്ന തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാ-സാംസ്‌കാരിക പരിപാടികൾ അരങ്ങേറും. വാർത്തസമ്മേളനത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. എൻ.പി. ദിവ്യ, അഡ്മിനിസ്ട്രേറ്റർ സുശീൽ പീറ്റർ, കെ. ബിന്ദു, കെ. ഷിനോയ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.