മാറാക്കര പഞ്ചായത്ത്​ കുടിവെള്ള പദ്ധതിയിൽ ക്രമക്കേടെന്ന്​

മലപ്പുറം: മറാക്കര പഞ്ചായത്ത് കരേകാട് നോർത്ത് ഏഴാം വാർഡിൽ കുടിവെള്ള പദ്ധതികളിൽ വൻ ക്രമക്കേടുകൾ നടന്നതായി ആരോപണം. 20 വർഷത്തിനിടെ നടപ്പാക്കിയ ആറ് കുടിവെള്ള പദ്ധതികൾക്ക് ലക്ഷങ്ങൾ ചെലവഴിച്ചെങ്കിലും എഴാം വാർഡ് ഇപ്പോഴും കുടിവെള്ളക്ഷാമം നേരിടുന്നതായും പ്രദേശവാസി അബൂബക്കർ കാടാമ്പുഴ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അവറാൻകുന്ന് കുടിവെള്ള പദ്ധതി, ചങ്ങണകോട് കുടിവെള്ള പദ്ധതി, കരുവഞ്ചേരി കുടിവെള്ള പദ്ധതി, പൂളക്കൽ കുടിവെള്ള പദ്ധതി, ആശാരികുളമ്പ് പദ്ധതി, കരേകാട് നോർത്ത് കുടിവെള്ള പദ്ധതി എന്നിവ വാർഡിൽ കൊണ്ടുവന്നവയാണ്. ഇവയൊന്നും വാർഡിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്നില്ല. ചിലതി​െൻറ ഫയലുകളും ടാങ്കും ഉൾപ്പെടെ കാണാതായതായും അബൂബക്കർ കാടാമ്പുഴ പറഞ്ഞു. ഇവ സംബന്ധിച്ച് ഒരുവർഷം മുമ്പ് വിജിലൻസിൽ പരാതി നൽകിയിരുന്നു. അന്വേഷണം ആരംഭിക്കുകയും തെളിവെടുപ്പ് നടത്തുകയുമുണ്ടായി. കുറ്റകാർക്കെതിരെ നടപടിയെടുക്കാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശവും നൽകി. എന്നാൽ, നടപടികൾ ഉണ്ടായില്ലെന്നും അബൂബക്കർ കാടാമ്പുഴ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.