പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത്​ സ്​നേഹസംഗമം^2018

പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് സ്നേഹസംഗമം-2018 പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് സ്നേഹസംഗമം-2018 പുഴക്കാട്ടിരി: ഗ്രാമപഞ്ചായത്തി​െൻറ നേതൃത്വത്തിൽ 'സ്നേഹസംഗമം-2018' സംഘടിപ്പിച്ചു. സാമൂഹിക കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത കിടപ്പിലായ പരിരക്ഷ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഏകദിന സംഗമമാണ് ആർ.കെ ഒാഡിറ്റോറിയത്തിൽ നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. ജയറാം അധ്യക്ഷത വഹിച്ചു. മങ്കട േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷഹീദ എലിക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം അഡ്വ. ടി.കെ. റഷീദലി, ജില്ല മെഡിക്കൽ ഒാഫിസർ ഡോ. സക്കീന, എൻ.ആർ.എച്ച്.എം ജില്ല പ്രോഗ്രാം ഒാഫിസർ ഡോ. ഷിബുലാൽ, ഇ.എം.എസ് ആശുപത്രി ചെയർമാൻ ഡോ. എ. മുഹമ്മദ്, സാമൂഹിക പ്രവർത്തക ഷബ്ന പൊന്നാട്, സൈനുദ്ദീൻ മണ്ണുപറമ്പിൽ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികൾ, ഷംസു പാണായി അവതരിപ്പിച്ച മാജിക് ഷോ എന്നിവയും അരങ്ങേറി. കിടപ്പിലായ രോഗികൾക്ക് പുതപ്പും, ഫ്ലാസ്ക്കും ചടങ്ങിൽ വിതരണം ചെയ്തു. ഡോ. ശിഹാബുദ്ദീൻ സ്വാഗതവും സ്വാഗതസംഘം കൺവീനർ ബീനാ സണ്ണി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.