പുല്ലൂരിൽ 300 കുടുംബങ്ങൾക്ക് ആശ്വാസമായി കുടിവെള്ള പദ്ധതി

മഞ്ചേരി: പുല്ലൂർ ചെമ്മരത്ത് 300ഒാളം കുടുംബങ്ങൾക്ക് ഉപകാരപ്പെടുന്ന ശുദ്ധജല വിതരണ പദ്ധതി വെള്ളിയാഴ്ച വൈകീട്ട് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. നിലവിലെ അർബൻ ശുദ്ധജല പദ്ധതിയുടെ പമ്പിങ് ലൈനിൽനിന്ന് നേരത്തെ പുല്ലൂർ ചെമ്മരം വഴി രണ്ടിഞ്ച് പൈപ്പ് കടന്നുപോവുന്നുണ്ട്. പരിമിത കുടുംബങ്ങൾക്കാണിത് ഉപകാരപ്പെട്ടിരുന്നത്. ഇതിന് സമാന്തരമായി ആറിഞ്ച് പൈപ്പിട്ടാണ് പുതിയ പദ്ധതി. ന്യൂനപക്ഷ വികസന ഫണ്ടിൽനിന്ന് 12 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. സി.പി.എം പുല്ലൂർ ബ്രാഞ്ച് കമ്മിറ്റി സർക്കാറിൽ നൽകിയ നിവേദനത്തെ തുടർന്നാണ് പദ്ധതിക്ക് അനുമതിയായത്. സർക്കാർ വിഹിതത്തിന് പുറമെ നാട്ടുകാർ പിരിവെടുത്ത് 120 മീറ്റർ കൂടി പൈപ്പിട്ടു. നാലിടങ്ങളിൽ ഇടറോഡുകളിലൂടെയും പൈപ്പിട്ടിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ എം. ഉമ്മർ എം.എൽ.എ, നഗരസഭ അധ്യക്ഷ വി.എം. സുബൈദ എന്നിവർ പങ്കെടുക്കും. ഭക്തിയുടെ നിറവിൽ മുതൃകുന്ന് ക്ഷേത്രം പകൽപൂരം മഞ്ചേരി: മുതൃകുന്ന് ഭഗവതി ക്ഷേത്രം ഉത്സവത്തി‍​െൻറ ഭാഗമായ പകൽപൂരത്തിന് ഭക്തരുടെ തിരക്ക്. വൈകീട്ട് അഞ്ചിന് നടന്ന വിശേഷോൽ ചടങ്ങുകളും ചാലിയം കുതിര കുമ്പിടൽ എഴുന്നള്ളത്ത് എന്നിവ കാണാനാണ് ഭക്തരെത്തിയത്. ഒരാഴ്ചയായി നടക്കുന്ന ക്ഷേത്രോത്സവം വെള്ളിയാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.