ഗെയിൽ: എസ്.ഡി.പി.ഐ കാമ്പയിൻ 10 മുതൽ

മലപ്പുറം: ഗെ‍യിൽ പൈപ്പ് ലൈൻ വിഷയത്തിൽ ഭരണ, പ്രതിപക്ഷ പാർട്ടികളുടെ വഞ്ചന തുറന്നുകാട്ടി ഏപ്രിൽ 10 മുതൽ 30 വരെ പ്രചാരണം നടത്തുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൽ മജീദ് ഫൈസി വാർത്തസമ്മേളനത്തിൽ അറിയിച്ചു. പൈപ്പ് ലൈൻ കടന്നുപോവുന്ന പഞ്ചായത്തുകളിൽ ഡോക്യുമ​െൻററി പ്രദർശനവും വാഹന പ്രചാരണവും സംഘടിപ്പിക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ എം.പിമാരുടെയും എം.എൽ.എമാരുടെയും ഓഫിസുകളിലേക്ക് മാർച്ച് ഉൾപ്പെടെ സംഘടിപ്പിക്കും. മലപ്പുറം ജില്ല പ്രസിഡൻറ് ജലീൽ നീലാമ്പ്ര, കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി നജീബ് അത്തോളി എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.