തിരുമാന്ധാംകുന്നിൽ നാളെ ആവേശത്തി​െൻറ ഏഴാംപൂരം

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷം ആവേശത്തിലെത്തുന്ന ദിനങ്ങളിലൊന്നായ ഏഴാംപൂരം വെള്ളിയാഴ്ച. ഒന്ന്, ഏഴ്, പത്ത്, 11 ദിനങ്ങളാണ് ഏറെ പ്രാധാന്യം. ശിവ​െൻറ ശ്രീഭൂതബലിയായിരുന്നു അഞ്ചാം നാളി​െൻറ പ്രത്യേകത. ബുധനാഴ്ച രാവിലെ പ്രതീക്ഷ തിരുവാതിരക്കളി സംഘം തിരുവാതിര അവതരിപ്പിച്ചു. തുടർന്ന്, അങ്ങാടിപ്പുറം നാട്യവേദ നൃത്താവതരണം നടത്തി. ഒമ്പതാം ആറാട്ടിന് രാവിലെ 9.30ന് കൊട്ടിയിറങ്ങി. 11ന് പഞ്ചാരിമേളത്തോടെ ആറാട്ട് കഴിഞ്ഞ് കൊട്ടിക്കയറി. വൈകീട്ട് ക്ഷേത്രമുറ്റത്ത് അമ്മനൂർ കുട്ടൻ ചാക്യാർകൂത്ത് അവതരിപ്പിച്ചു. ഒാട്ടന്തുള്ളൽ, നാഗസ്വരം, പാഠകം എന്നിവയും അരങ്ങേറി. വൈകീട്ടായിരുന്നു ശിവ​െൻറ ശ്രീഭൂതബലി. ദേവിയുടെ പത്താം ആറാട്ടിന് 7.30ന് കൊട്ടിയിറങ്ങി. പതിവ് ചടങ്ങുകൾ രാത്രി 10ന് സമാപിച്ചു. കോട്ടക്കൽ പി.എസ്.വി നാട്യസംഘം 'ഉത്തരാസ്വയംവരം' കഥകളി അവതരിപ്പിച്ചു. ഇന്ന് ആറാം പൂരം തിരുവാതിരക്കളി രാവിലെ -7.30, നൃത്തം -8.00, പന്തീരടിപൂജ -9.00, കൊട്ടിയിറക്കം (11ാം ആറാട്ട്) -9.30, കൊട്ടിക്കയറ്റം -11.00, ചാക്യാർകൂത്ത് -3.00, ഒാട്ടന്തുള്ളൽ -4.00, നാഗസ്വരം, പാഠകം -5.00, ഹൃഷികയുടെ നൃത്തം -5.30, തായമ്പക, കേളി, കൊമ്പ് പറ്റ് -8.00, കൊട്ടിയിറക്കം (12ാം ആറാട്ട്) -9.30, കൊട്ടിക്കയറ്റം -11.00, പൂരപ്പറമ്പ് സോപാനം ഒാഡിറ്റോറിയത്തിൽ നൃത്തം -10.00.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.