എ.ടി. അബു അനുസ്മരണം ഇന്ന് പെരിന്തൽമണ്ണയിൽ

മലപ്പുറം: മലബാർ ഫിലിം സൊസൈറ്റിയുടെ എ.ടി. അബു അനുസ്മരണവും അവാർഡ് നൈറ്റും വ്യാഴാഴ്ച പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സ​െൻററിൽ നടക്കും. വൈകുന്നേരം 4.30ന് ആരംഭിക്കുന്ന ചടങ്ങുകളുടെ ഭാഗമായി സാംസ്കാരിക സമ്മേളനം, ആദരിക്കൽ, കലാപരിപാടികൾ തുടങ്ങിയവയുമുണ്ടാവും. നിയസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എ.ടി. അബു അനുസ്മരണ അവാർഡ് നടൻ വിഷ്ണു ഉണ്ണികൃഷ്ണന് മഞ്ഞളാംകുഴി അലി എം.എൽ.എ സമ്മാനിക്കും. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ സി.എസ്. സോമസുന്ദരൻ, ശശി പെരിന്തൽമണ്ണ, ഉബൈദ് ഖാൻ, ശശികുമാർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.