പണിമുടക്കിൽ പങ്കെടുക്കും

മലപ്പുറം: കേന്ദ്ര സർക്കാറി​െൻറ തൊഴിൽേദ്രാഹനടപടിയിൽ പ്രതിഷേധിച്ച് ഏപ്രിൽ രണ്ടിന് നടക്കുന്ന പണിമുടക്കിൽ പങ്കെടുക്കാൻ മുനിസിപ്പൽ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല കൺവെൻഷൻ തീരുമാനിച്ചു. ജില്ലയിലെ നഗരസഭകളിൽ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികൾക്ക് സർക്കാർ ഉത്തരവ് പ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങൾ യഥാസമയം നൽകാത്തതിൽ യോഗം പ്രതിഷേധിച്ചു. സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല പ്രസിഡൻറ് കെ.സി. അയ്യപ്പൻ അധ്യക്ഷത വഹിച്ചു. സി.എച്ച്. രാജൻ, കെ.പി. വിജയൻ, സി.പി. സുനിൽ, അറുമുഖൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.