പശ്ചാത്തല മേഖലക്കും ഭവന നിർമാണത്തിനും ഊന്നല്‍ നല്‍കി അമരമ്പലം പഞ്ചായത്ത് ബജറ്റ്

പൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമപഞ്ചായത്തിലെ 2018 -19 വര്‍ഷത്തേക്കുള്ള വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറും ധനകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ നൊട്ടത്ത് മുഹമ്മദാണ് ബജറ്റ് അവതരിപ്പിച്ചത്. 19,36,00,000 രൂപ വരവും 19,07,22,987 രൂപ ചെലവും 95,92,884 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. റോഡ് ഉള്‍പ്പെടെയുള്ള പശ്ചാത്തല മേഖലക്ക് 4,80,70,431 രൂപ, കൃഷിക്ക് 72,64,000, മൃഗസംരക്ഷണത്തിന് 72,34,500, യുവജന ക്ഷേമത്തിന് 3,00,000, ഭവന നിർമാണത്തിന് 1,45,23,600, ആരോഗ്യ മേഖലക്ക് 29,10,000, സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് 77,54,550, വിദ്യാഭ്യാസ മേഖലക്ക് 22,89,240, പട്ടികജാതി വികസന പദ്ധതിക്ക് 1,07,00,000, പട്ടിക വര്‍ഗ വികസന പദ്ധതികള്‍ക്ക് 22,00,000, ശുചിത്വ പദ്ധതിക്ക് 15,00,000, കുടിവെള്ള പദ്ധതികള്‍ക്ക് 21,30,000, തെരുവു വിളക്ക് മെയിന്‍ ലൈന്‍ വലിക്കുന്നതിന് 12,00,000 രൂപ ബജറ്റില്‍ വകയിരുത്തി. കുടിവെള്ള വിതരണ പദ്ധതികള്‍ക്കും യുവജന ക്ഷേമപ്രവര്‍ത്തങ്ങളായ കലാകായിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങൾക്കും നീക്കിവെച്ച തുക അപര്യാപ്തമാണെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ചര്‍ച്ചയില്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. ശിവദാസന്‍ നായര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.