മലയാള സർവകലാശാലയിൽ രജിസ്ട്രാറെ അഞ്ച് മണിക്കൂർ ഉപരോധിച്ചു

തിരൂർ: മലയാള സർവകലാശാലയിൽ എസ്.എഫ്.ഐ പ്രവർത്തകർ അഞ്ച് മണിക്കൂർ രജിസ്ട്രാറെ ഉപരോധിച്ചു. വിനോദയാത്ര, പുസ്തക കൂപ്പൺ, മേളകളുടെ നടത്തിപ്പ് എന്നീ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ബുധനാഴ്ച വൈകീട്ട് നാലോടെ തുടങ്ങിയ പ്രതിഷേധം രാത്രി ഒമ്പതുവരെ നീണ്ടു. രണ്ടാഴ്ചയോളമായി ഉന്നയിച്ച വിഷയങ്ങളായിട്ടും പരിഹാരമുണ്ടാകാത്തതിനാലാണ് സമരരംഗത്തിറങ്ങിയത്. രജിസ്ട്രാർ കെ.എം. ഭരത​െൻറ ഓഫിസിന് പുറത്തായിരുന്നു പ്രതിഷേധം. രാത്രി എട്ടേകാലോടെ ചർച്ചക്ക് ക്ഷണിച്ചു. മൂന്ന് കാര്യങ്ങളിലും അനുകൂല നടപടിയെടുക്കാമെന്ന് എഴുതിനൽകിയതോടെയാണ് സമരം അവസാനിച്ചത്. യൂനിയൻ ചെയർമാൻ കെ. പ്രണവ്, സിൻഡിേക്കറ്റിലെ വിദ്യാർഥി പ്രതിനിധി അഖിൽ, പൊതുസഭ പ്രതിനിധി പി.കെ. സുജിത്, എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അനന്തനുണ്ണി, പ്രസിഡൻറ് വിനീത് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.