കാലിക്കറ്റിലെ സൂപ്പർ ആന്വേഷൻ പുനഃസ്​ഥാപിക്കൽ ഗവർണറുടെ അനുമതി തേടാതെ അംഗീകരിച്ച്​ സെനറ്റ്

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ പഠനവകുപ്പുകളിലെ അധ്യാപകർക്ക് സൂപ്പർ ആന്വേഷൻ ആനുകൂല്യം എന്ന് മുതൽ നടപ്പാക്കുെമന്നതിനെക്കുറിച്ച് സെനറ്റ് യോഗത്തിൽ വൈസ്ചാൻസലറും സെനറ്റംഗങ്ങളും തമ്മിൽ അഭിപ്രായഭിന്നത. 2016 മാർച്ച് 28 മുതൽ സൂപ്പർ ആന്വേഷൻ ആനുകൂല്യം മുൻകാലപ്രാബല്യത്തോടെ നടപ്പാക്കാൻ ഇടതുപക്ഷ നോമിനേറ്റഡ് സിൻഡിക്കേറ്റ് അംഗങ്ങളടങ്ങിയ സെനറ്റ് യോഗം തീരുമാനിച്ചു. ഗവർണറുെട അനുമതി തേടേണ്ടതില്ലെന്നും തീരുമാനമായി. എന്നാൽ, സൂപ്പർ ആന്വേഷൻ എന്നുമുതൽ നടപ്പാക്കണെമന്നത് സംബന്ധിച്ച് ചാൻസലർ കൂടിയായ ഗവർണർക്ക് വിടണെമന്ന് ചട്ടങ്ങൾ ഉദ്ധരിച്ച് വൈസ് ചാൻസലർ ഡോ.കെ. മുഹമ്മദ് ബഷീർ വ്യക്തമാക്കി. ഒന്നരമണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിനൊടുവിൽ, വി.സിയുടെ നിർദേശങ്ങൾ യോഗം അംഗീകരിച്ചില്ല. ത​െൻറ കുറിപ്പോടെ ഗവർണർക്ക് കൈമാറുമെന്നും നിയമപരമായി കൈകാര്യം ചെയ്യുമെന്നുമുള്ള നിലപാടിലായിരുന്നു വി.സി. സർവകലാശാലചട്ടത്തിൽ വി.സിയുടെ പ്രേത്യക അധികാരം വ്യക്തമാകുന്ന 10 (16) ഉപചട്ടപ്രകാരം സെനറ്റി​െൻറ നടപടി നിയമപരമല്ലെന്ന് ഗവർണർക്ക് വി.സി കുറിപ്പ് നൽകും. 2016 മാർച്ച് 28ലെ സെനറ്റ് യോഗത്തിലാണ് സൂപ്പർ ആന്വേഷൻ തീരുമാനിച്ചെതന്നും ആ തീയതി മുതൽ വിരമിച്ച അധ്യാപകർക്ക് ആനുകൂല്യം ലഭിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെടുകയായിരുന്നു. സെനറ്റ് മുൻകാലപ്രാബല്യം തീരുമാനിച്ചെങ്കിലും ചട്ടങ്ങളിൽ ഉറച്ചുനിൽക്കുന്ന വി.സി ഗവർണർക്ക് വിയോജനക്കുറിപ്പയച്ചാൽ പ്രശ്നം കൂടുതൽ സങ്കീർണമാകും. തെരഞ്ഞെടുക്കപ്പെട്ട സെനറ്റ് കാലാവധി കഴിഞ്ഞതിനാൽ സർക്കാർ നാമനിർദേശം ചെയ്ത ഇടതുപക്ഷ സിൻഡിക്കേറ്റ് അംഗങ്ങൾ മാത്രമുള്ള സെനറ്റാണ് വി.സിക്കെതിരെ രംഗത്തുവന്നത്. 2016 മാർച്ച് 28 മുതൽ മുൻകാലപ്രാബല്യം നൽകണെമന്ന് കഴിഞ്ഞ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നു. തുടർന്ന് മുൻ സിൻഡിക്കേറ്റ് അംഗം കെ. ഫാത്തിമത്ത് സുഹറയടക്കം നേരത്തേ വിരമിച്ച മൂന്ന് അധ്യാപകരെ കഴിഞ്ഞയാഴ്ച നിബന്ധനകൾക്ക് വിേധയമായി തിരിച്ചെടുത്തിരുന്നു. മുൻകാല പ്രാബല്യം എന്നത് സെനറ്റി​െൻറയും ചാൻസലർ കൂടിയായ ഗവർണറുടെയും അനുമതിക്ക് വിധേയമായായിരിക്കുമെന്നും സിൻഡിക്കേറ്റിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് കെ.കെ. ഹനീഫ മുൻകാലപ്രാബല്യം വേണെമന്ന പ്രേമയം ബുധനാഴ്ച ചേർന്ന െസനറ്റ് യോഗത്തിൽ അവതരിപ്പിച്ചത്. സൂപ്പർ ആന്വേഷൻ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കാൻ സർവകലാശാലയുടെ ഒമ്പതാം ചട്ടത്തിലെ മൂന്നാം അധ്യായം ഭേദഗതി ചെയ്ത് 2017 ഒക്ടോബർ 31ന് അനുമതി നൽകിയിരുന്നു. വീണ്ടും തീയതി മാറ്റാൻ ഗവർണറുടെ അനുമതി നിർബന്ധമാണെന്ന് വി.സി യോഗത്തിൽ പറഞ്ഞു. ജൂലൈ രണ്ടിന് ശേഷം വിരമിക്കുന്ന അധ്യാപകർക്ക് അധ്യയനവർഷത്തി​െൻറ അവസാനദിനമായ മാർച്ച് 31 വരെ ജോലിചെയ്യാനുള്ള ആനുകൂല്യമാണ് സൂപ്പർ ആന്വേഷൻ. സംസ്ഥാനത്തെ മറ്റ് സർവകലാശാലകളിലും കോളജുകളിലും സ്കൂളുകളിലും സൂപ്പർ ആന്വേഷൻ നിലവിലുണ്ട്. കാലിക്കറ്റിലെ സൂപ്പർ ആന്വേഷൻ പുനഃസ്ഥാപിക്കുന്നതിലെ ചട്ടേഭദഗതി വിവാദമായത് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. സെനറ്റ് അംഗങ്ങളുടെ വാദം സൂപ്പർ ആന്വേഷൻ നടപ്പാക്കുന്നതിന് ചട്ടഭേദഗതിക്ക് 2017 ഒക്ടോബർ 31ന് ഗവർണറുടെ അനുമതി കിട്ടി. എന്ന് മുതൽ നടപ്പാക്കണെമന്ന് സെനറ്റിന് തീരുമാനിക്കാം. ഇനി ഗവർണറെ സമീപിക്കേണ്ടതില്ല. തീയതി നടപ്പാക്കുന്നതിൽ ഭരണപരമായ പ്രശ്നങ്ങളുണ്ടെങ്കിൽ സംസ്ഥാന സർക്കാറിനെ സമീപിക്കാം. 2014 മാർച്ചിൽ നടന്ന സെനറ്റ് േയാഗം മുൻകാലപ്രാബല്യത്തോടെ ചില കാര്യങ്ങളിൽ തീരുമാനമെടുത്തിട്ടുണ്ട്. അതേ കീഴ്വഴക്കം പാലിക്കണം. 2016 മാർച്ച് 28 മുതൽ സൂപ്പർ ആനുകൂല്യം നൽകണം. സിൻഡിക്കേറ്റിന് എന്ത് ആനുകൂല്യവും കൊടുക്കാൻ അധികാരമുണ്ട്. വി.സിയുടെ മറുപടി സൂപ്പർ ആേന്വഷൻ നിർത്തലാക്കിയ 2013 മുതലുള്ള അധ്യാപകർക്ക് ആനുകൂല്യം പുനഃസ്ഥാപിക്കണെമന്നാണ് ആഗ്രഹം. എല്ലാം നിയമപരമായി കൈകാര്യം ചെയ്യും. 2016 മാർച്ച് 28ന് നടന്ന സെനറ്റിൽ സൂപ്പർ ആന്വേഷൻ ചട്ടഭേദഗതി ചെയ്തശേഷം ആഗസ്റ്റ് എട്ടിന് ചേർന്ന സെനറ്റിലാണ് ഭേദഗതിയുടെ രണ്ടാംവായന നടന്നത്. അതിനാൽ 2016 മാർച്ച് 28 മുതൽ സൂപ്പർ ആന്വേഷൻ നൽകുന്നത് ചട്ടലംഘനമാകും. ആഗസ്റ്റ് എട്ട് മുതൽ ആനുകൂല്യം നൽകാൻ ഗവർണർക്ക് അപേക്ഷ നൽകുന്നതാകും ഉചിതം. 2017ന് ഒക്ടോബർ 31ന് ചട്ടഭേദഗതിക്ക് ഗവർണർ അനുമതി തന്നതാണ്. ഇൗ തീയതി മാറ്റാൻ ഗവർണറുെട അനുമതി വേണം. ഗവർണർക്ക് വിടാതിരുന്നാൽ പ്രശ്നങ്ങൾ സൃഷ്ടിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.