കോൺഗ്രസ് കെ.എസ്.ഇ.ബി ഒാഫിസ് മാർച്ച്

പരപ്പനങ്ങാടി: നാടുകാണി-പരപ്പനങ്ങാടി പാതയുടെ പൂർത്തീകരണത്തിന് വൈദ്യുതി ബോർഡ് കാലതാമസം സൃഷ്ടിക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കെ.എസ്.ഇ.ബി ഓഫിസിലേക്ക് മാർച്ച് നടത്തി. റോഡ് കയറി നിൽക്കുന്ന വൈദ്യുതി കാലുകൾ വശങ്ങളിലേക്ക് മാറ്റി പണിയുന്നതിൽ കെ.എസ്.ഇ.ബി കാണിക്കുന്ന അലംഭാവം അവസാനിപ്പിച്ചിെല്ലങ്കിൽ കനത്ത പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് കോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എൻ.പി. ഹംസക്കോയ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പി.ഒ. സലാം അധ്യക്ഷത വഹിച്ചു. കെ.എം. ഭരതൻ, ഹസ്സൻകോയ, സി. വേലായുധൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.