ദേശീയപാത നഷ്​ടപരിഹാരം ഉറപ്പാക്കാൻ നടപടിയെടുക്കണം ^സി.പി.എം

ദേശീയപാത നഷ്ടപരിഹാരം ഉറപ്പാക്കാൻ നടപടിയെടുക്കണം -സി.പി.എം തിരൂരങ്ങാടി: ദേശീയപാത വികസന ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കാൻ നടപടിയെടുക്കണമെന്ന് സി.പി.എം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. പുനരധിവാസം ഉറപ്പാക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കണം. ഇരകളുടെ ആശങ്കയകറ്റാൻ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ ദേശീയപാത വികസനം അനിവാര്യമാണ്. കേന്ദ്ര സർക്കാറി‍​െൻറയും ദേശീയപാത അതോറിറ്റിയുടെയും നിബന്ധനകൾക്ക് അനുസൃതമായാണ് ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള കാര്യങ്ങൾ നടക്കുന്നത്. ഇക്കാര്യങ്ങൾ സർവകക്ഷി യോഗം അംഗീകരിക്കുകയും ചെയ്തതാണ്. എന്നാൽ, ഇത്തരം വസ്തുതകൾ മറച്ചുവെച്ച് എൽ.ഡി.എഫ് സർക്കാറിനെതിരെ സമരം തിരിച്ചുവിടാനുള്ള നീക്കമാണ് ചില തൽപര കക്ഷികൾ നടത്തുന്നത്. ഇത് തിരിച്ചറിയണമെന്നും യോഗം അഭിപ്രായപ്പെട്ടു. കെ. രാമദാസ് അധ്യക്ഷത വഹിച്ചു. വി.പി. സോമസുന്ദരൻ, പ്രഫ. പി. മമ്മദ്, അഡ്വ. സി. ഇബ്രാഹിംകുട്ടി, എം.പി. ഇസ്മായിൽ, എം.പി. മൊയ്തീൻകുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.