കുടുംബ സംഗമവും പഠന ക്ലാസും

പൂക്കോട്ടുംപാടം: കേരള സ്‌റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ അമരമ്പലം യൂനിറ്റ് സംഘടിപ്പിച്ചു. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത ഉദ്ഘാടനം ചെയ്തു. എം.കെ. സുബൈർ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് പി. ഷംസുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. സംഘടന ജില്ല സെക്രട്ടറി വി. അബ്ദുറഹ്മാന്‍, സംസ്ഥാന പ്രസിഡൻറ് അഹമ്മദ് കോയ, സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജി.എസ്.ടിയും കണക്ക് സൂക്ഷിപ്പും എന്ന വിഷയത്തില്‍ സുബ്രഹ്മണ്യന്‍ തിരൂരും, കുടുംബം എന്ന വിഷയത്തില്‍ പി.എച്ച്. അശ്റഫും ക്ലാസെടുത്തു. സംഘടനയുടെ മുതിര്‍ന്ന ഭാരവാഹികൾ, കര്‍ഷകര്‍ തുടങ്ങി വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവരെയും ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.