വെട്ടത്തൂരിൽ ഉൽപാദന^കാർഷിക മേഖലക്ക് ഊന്നല്‍ നല്‍കി പഞ്ചായത്ത്​ ബജറ്റ്​

വെട്ടത്തൂരിൽ ഉൽപാദന-കാർഷിക മേഖലക്ക് ഊന്നല്‍ നല്‍കി പഞ്ചായത്ത് ബജറ്റ് വെട്ടത്തൂർ: ഉൽപാദന, കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി വെട്ടത്തൂര്‍ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 9,09,80,352 രൂപ വരവും 8,28,54,500 രൂപ ചെലവും 8,25,852 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡൻറ് എം. ഹംസക്കുട്ടി അവതരിപ്പിച്ചു. ഉൽപാദന-കാര്‍ഷിക, ജലസംരക്ഷണ മേഖലക്കായി 68 ലക്ഷം രൂപ നീക്കിെവച്ചു. ലൈഫ് പദ്ധതി ഉള്‍പ്പെടെ സേവന മേഖലയില്‍ 2.44 കോടി, കുടിവെള്ള പദ്ധതികള്‍ക്ക് 35 ലക്ഷം, ശുചിത്വ മേഖലക്കും വനിത ശാക്തീകരണത്തിനും 25 ലക്ഷം രൂപ വീതം, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷവും വകയിരുത്തി. പഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ വള്ളിയാംതടത്തില്‍ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അംഗങ്ങളായ കെ. ഹരീഷ് ബാബു, എന്‍. അജിത, കെ. റഫീഖ ബഷീര്‍, സെക്രട്ടറി ടി.സി. മോഹന്‍ദാസ് എന്നിവർ സംസാരിച്ചു. അവധിക്കാല പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കര്‍മപദ്ധതിയൊരുക്കി എം.എസ്.എഫ് പെരിന്തല്‍മണ്ണ: വൈവിധ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് അവധിക്കാല പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ എം.എസ്.എഫ് മുനിസിപ്പല്‍ കമ്മിറ്റി കര്‍മപദ്ധതി തയാറാക്കി. മുനിസിപ്പല്‍തല പറവകള്‍ക്കൊരു നീര്‍ക്കുടം പദ്ധതി ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 9.30ന് മഞ്ഞളാംകുഴി അലി എം.എല്‍.എ കുന്നപ്പളി വളയംമൂച്ചിയില്‍ നിര്‍വഹിക്കും. ഏപ്രില്‍ ആറ് മുതല്‍ അണ്ടര്‍ 18 ഫുട്‌ബാള്‍ ടൂര്‍ണമ​െൻറ്, മണ്ഡലംതല ചങ്ങാതിക്കൂട്ടം പദ്ധതി വളയം മൂച്ചിയില്‍ ഏപ്രില്‍ 15നും എല്‍.പി വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന മത്സരം എന്നിവയും സംഘടിപ്പിക്കും. വേനല്‍ ക്യാമ്പ് േമയ് 13ന് പാതയ്ക്കര കോവിലകം പടിയിലും നടക്കും. പെരിന്തല്‍മണ്ണ സി.എച്ച്. സൗധത്തില്‍ ചേര്‍ന്ന യോഗം പച്ചീരി ഫാറൂക്ക് ഉദ്ഘാടനം ചെയ്തു. ഹഫാര്‍ കുന്നപ്പള്ളി അധ്യക്ഷത വഹിച്ചു. അനസ് ചേനാടന്‍, റാഷിക് പൊന്ന്യാകുര്‍ശ്ശി, ഹാഫിസ് പൊന്ന്യാകുര്‍ശ്ശി, റഹീസ് കുറ്റീരി, ആദില്‍ പാതയ്ക്കര, റഹീസ് ചാലിയന്‍, ജസീല്‍ ജൂബിലി, ആസില്‍ കുറ്റിക്കുന്നന്‍, ദില്‍ഷാദ് പാതയ്ക്കര എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.